Latest News

നോട്ട് അസാധുവാക്കല്‍: ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടി ആര്‍ബിഐ ഗവര്‍ണര്‍


ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച പാര്‍ലമെന്റ് ധനകാര്യ സമിതി (പിഎസി)യുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടി ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. നോട്ട് പിന്‍വലിച്ചതിനുശേഷം ബാങ്കില്‍ തിരികെയെത്തിയ തുകയെക്കുറിച്ച് കൃത്യമായി പറയാന്‍ ഗവര്‍ണര്‍ക്കു കഴിഞ്ഞില്ലെന്ന് കമ്മിറ്റി അംഗം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ് പറഞ്ഞു. പ്രതിസന്ധി എന്നുതീരുമെന്ന ചോദ്യത്തിനും ഉത്തരം കിട്ടിയില്ല. [www.malabarflash.com]

അതേസമയം, 9.2 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ വിപണിയിലെത്തിച്ചുവെന്ന് ഊര്‍ജിത് പട്ടേല്‍ പിഎസിയോട് പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. 15.44 ലക്ഷം കോടി രൂപയുടെ 500, 1000 രൂപ നോട്ടുകളാണ് 2016 നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. വിപണിയിലുണ്ടായിരുന്നതിന്റെ 86 ശതമാനത്തോളം തുകയായിരുന്നു ഇത്.

നോട്ട് അസാധുവാക്കലിനെക്കുറിച്ചും അത് സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിച്ചുവെന്നും വ്യക്തമാക്കുന്നതിനാണ് ഊര്‍ജിത് പട്ടേല്‍ പിഎസിക്കു മുന്നില്‍ ഹാജരായത്. നോട്ട് അസാധുവാക്കല്‍ മൂലം ഉണ്ടായ പ്രശ്‌നങ്ങളെ നേരിടാന്‍ എന്തുനടപടിയെടുത്തുവെന്ന് വ്യക്തമാക്കണമെന്നും അവര്‍ നിര്‍ദേശിച്ചിരുന്നു. കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി വ്യാഴാഴ്ച വീണ്ടും ഹാജരാകണമെന്ന് ഊര്‍ജിത് പട്ടേലിന് പിഎസി നിര്‍ദേശം നല്‍കി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.