ബേക്കല്‍: വെളളിയാഴ്ച രാവിലെ ബേക്കല്‍ പുതിയ വളപ്പ് കടപ്പുറത്ത് ഫൈബര്‍ തോണി മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കീഴൂര്‍ കടപ്പുറത്തെ ദാസന്‍(57) ആണ് മരിച്ചത്.[www.malabarflash.com]
രാത്രി 11 മണിയോടെ ചേററുകുണ്ടിനും പളളിക്കരയ്ക്കും ഇടയില്‍ വെച്ചാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ 8.30 മണിയോടെ ബേക്കല്‍ പുതിയ കടപ്പുറത്ത് നിന്ന് ഏതാനും മീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞ് നിറയെ ചെമ്മീനുമായി ബേക്കലിലേക്ക് തിരിച്ചു വരുമ്പോഴാണ് തിരമാലയില്‍പ്പെട്ട് തോണി ആടിയുലഞ്ഞ് മറിഞ്ഞത്.
കീഴൂരിലെ നിധീഷിന്റെ ഉടമസ്ഥതയിലുള്ള ഫൈബര്‍ തോണിയാണ് അപകടത്തില്‍പ്പെട്ടത്. തോണിയുടെ ഒരുഭാഗം തകര്‍ന്നു. തോണിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ നീന്തിരക്ഷപ്പെട്ടുവെങ്കിലും ദാസനെ കാണാതാവുകയായിരുന്നു.
No comments:
Post a Comment