Latest News

കോ​ട്ടി​ക്കു​ളം റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ലം; മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ല്‍ റെ​യി​ല്‍​വേ പ്ര​തി​നി​ധി​ക​ളെ​ത്തി​യി​ല്ല

കാസര്‍കോട്: കോ​ട്ടി​ക്കു​ളം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ പ്ലാ​റ്റ്‌​ഫോ​മി​നെ മു​റി​ച്ചു​ക​ട​ന്നു​പോ​കു​ന്ന ആ​റാ​ട്ടു​ക​ട​വ് റോ​ഡി​ല്‍ മേ​ല്‍​പ്പാ​ലം പ​ണി​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന യോ​ഗ​ത്തി​ല്‍ റെ​യി​ല്‍​വേ​യു​ടെ പ്ര​തി​നി​ധി​ക​ളെ​ത്തി​യി​ല്ല.[www.malabarflash.com] 

നേ​ര​ത്തേ മേ​ല്‍​പ്പാ​ല​നി​ര്‍​മാ​ണ​ത്തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തും നി​ര്‍​മാ​ണ​ച്ചെ​ല​വ് വ​ഹി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റെ​യി​ല്‍​വേ മു​ന്നോ​ട്ടു​വ​ച്ച നി​ബ​ന്ധ​ന​ക​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ സം​സ്ഥാ​ന​സ​ര്‍​ക്കാ​രും കി​ഫ്ബി​യും സ​മ്മ​ത​മ​റി​യി​ച്ചി​രു​ന്നു.

മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക്കാ​യി കി​ഫ്ബി മു​ഖേ​ന ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടും റെ​യി​ല്‍​വേ​യു​ടെ മെ​ല്ലെ​പ്പോ​ക്ക് മൂ​ല​മാ​ണ് പ​ണി​തു​ട​ങ്ങാ​നാ​വാ​ത്ത​തെ​ന്ന് സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ഇ​വി​ടെ മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി നേ​ര​ത്തേ റെ​യി​ല്‍​വേ സ്ഥ​ലം ഏ​റ്റെ​ടു​ത്തി​രു​ന്ന​താ​ണ്.

ഈ ​സ്ഥ​ല​ത്തി​ന്‍റെ വി​ല മേ​ല്‍​പ്പാ​ല​നി​ര്‍​മാ​ണ​ത്തി​നു​ള്ള ആ​കെ ചെ​ല​വി​ലെ റെ​യി​ല്‍​വേ​യു​ടെ വി​ഹി​ത​ത്തി​ല്‍ വ​ര​വു​വ​യ്ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യാ​ണ് റെ​യി​ല്‍​വേ മു​ന്നോ​ട്ടു​വ​ച്ച​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു​വേ​ണ്ടി നി​ര്‍​മാ​ണ​ച്ചു​മ​ത​ല വ​ഹി​ക്കു​ന്ന കി​ഫ്ബി അ​ധി​കൃ​ത​ര്‍ ഈ ​നി​ബ​ന്ധ​ന അം​ഗീ​ക​രി​ക്കാ​ന്‍ ത​ത്വ​ത്തി​ല്‍ സ​മ്മ​തി​ച്ചി​രു​ന്നു. അ​തോ​ടൊ​പ്പം സ്ഥ​ല​ത്തി​ന്‍റെ പൂ​ര്‍​ണ​അ​വ​കാ​ശം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു കൈ​മാ​റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ സ​മ്മ​ത​പ​ത്രം ന​ല്‍​കി​യി​ട്ടി​ല്ല.

സ​മ്മ​ത​പ​ത്രം ല​ഭി​ക്കു​ന്ന​തി​നാ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി​ക്ക് നേ​രി​ട്ടു ക​ത്തു​ന​ല്‍​കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

വി​ഷ​യ​ത്തി​ല്‍ റെ​യി​ല്‍​വേ മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ റെ​യി​ല്‍​വേ​യു​ടെ ചു​മ​ത​ല​യു​ള്ള പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി കെ.​ആ​ര്‍. ജ്യോ​തി​ലാ​ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ, റോ​ഡ്‌​സ് ആ​ന്‍​ഡ് ബ്രി​ഡ്ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​ബ്ദു​ല്‍ റ​ഹീം, സ്‌​പെ​ഷ​ല്‍ സെ​ക്ര​ട്ട​റി മി​നി ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.