Latest News

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി: കര്‍ണാടക ലീഡേര്‍സ് അസംബ്ലി ശ്രദ്ധേയമായി

ദേളി: ഡിസംബര്‍ 27,28,29 തിയതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച കര്‍ണാടക സുന്നീ ലീഡേഴ്‌സ് സംഗമം സുന്നീ സംഘനേതൃത്വത്തിന്റെ ഒത്തുകൂടലായി.[www.malabarflash.com]

കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാരുടെ അധ്യക്ഷതയില്‍ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ്് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ഥന നടത്തി. എ പി അബ്്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ആമുഖ പ്രഭാഷണവും മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ മുഖ്യപ്രഭാണവും നടത്തി.
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഗോള്‍ഡന്‍ ജൂബിലിപദ്ധതി അവതരിപ്പിച്ചു. 

സയ്യിദ് മുഹമ്മദ് അശ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി, എസ് എസ് എഫ് കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് ഉമര്‍ അല്‍സഖാഫ്, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കര്‍ണാടക മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ശാഫി സഅദി ബംഗളൂരു, എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി ജി എം കാമില്‍ സഖാഫി, എസ് ജെ എം കര്‍ണാടക സെക്രട്ടറി ഇബ്‌റാഹിം സഖാഫി പുണ്ടൂര്‍, യു കെ മുഹമ്മദ് സഅദി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അശ്‌റഫ് സഅദി മല്ലൂര്‍, ഹഫീള് സഅദി കൊടക്, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബൂബക്കര്‍ ഹാജി സകലേശ്പുരം, അഡ്വ. ഷാക്കിര്‍ മിത്തൂര്‍, അശ്‌റഫ് കിനാര, ഇഖ്ബാല്‍ പുത്തൂര്‍, ഇസ്മാഈല്‍ സഅദി കിന്യ, സിറാജുദ്ദീന്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു. കെ പി ഹുസൈന്‍ സഅദി സ്വാഗതവും കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.