Latest News

മഞ്ചേശ്വരത്ത് വെടിവെയ്പ്പ്; യുവാവിനു ഗുരുതരം

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് യുവാവിനു വെടിയേറ്റു. ബദിയെടുക്ക സ്വദേശി സിറാജുദ്ധീനു നേരെയാണ് അജ്ഞാതര്‍ വെടിയുതിര്‍ത്തത്. ബുധനാഴ്ച രാത്രി മഞ്ചേശ്വരം ഹൊസങ്കടിയിലാണ് സംഭവം.[www.malabarflash.com]

പരിക്കേറ്റ സിറാജുദ്ധീനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അക്രമികള്‍ തന്നെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചതെന്നും സൂചനയുണ്ട്. ആശുപത്രിയിലെത്തിച്ചവര്‍ പിന്നീട് അപ്രത്യക്ഷരായതാണു ഇത്തരമൊരു നിഗമനത്തിനു കാരണം. ആക്രമണത്തിനു പിന്നില്‍ ഗുണ്ടാ സംഘമാണെന്നാണ് സൂചന. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.