Latest News

പ്രളയ ബാധിതർക്ക് പ്രാർത്ഥനയുമായി എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്ക്വയർ

കാസർകോട്: കേരളത്തിലെ പ്രളയബാധിതരായവർക്കുള്ള പ്രാർത്ഥന സംഗമത്തോടെ എസ്.കെ.എസ്.എസ്.കാസർകോട് മേഖല ഫ്രീഡം സ്ക്വയർ സമാപിച്ചു. ള്ളിയത്തടുക്കയിൽ നടന്ന പരിപാടി എസ്.എകെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉൽഘാടനം ചെയ്തു.[www.malabarflash.com]

കേരളത്തിനെ പുനർനിർമിക്കുന്ന പ്രവർത്തനത്തിനുള്ള തുടക്കമാവണം ഈ സ്വാതന്ത്ര്യ ദിനമെന്നും മതത്തിന്റെ പേരിൽ വിവേചനമുണ്ടാക്കാതെ സർവരും സമഭാവനയോടെ കഴിയുന്ന സാമുഹികമായ ജീവിതാവസ്ഥയ്ക്ക് നാം ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് കാസർകോട് മേഖല വൈസ് പ്രസിഡണ്ട് അഷ്റഫ് ഹിദായത്ത് നഗർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.ജാബിർ ഹുദവി ചാനടുക്കം മുഖ്യ പ്രഭാഷണം നടത്തി. 

എസ്.വൈ.എസ്.കാസർകോട് മണ്ഡലം ജനറൽ സെക്രട്ടറി എം. എ. ഖലീൽ മുട്ടത്തോടി, സുഹൈൽ ഫൈസി കമ്പാർ. ഇർഷാദ് ഹുദവി ബെദിര,ജംഷീർ കടവത്ത്.ഹനീഫ് മൗലവി ഉളിയത്തടുക്ക, അബു ഉളിയത്തടുക്ക, എസ് എം ശാഫി ഹാജി, എം.എസ് ഹാജി പട്ള, ജലീൽ ഹിദായത്ത നഗർ, സാലിം ബെദിർ, സുലൈമാൻ മൗലവി,റഫീഖ് ഹാജി കമ്പാർ, യാസർ ഹുദവി ചൂരി, മുസ്തഫ പുളിക്കൂർ, ജാഫർ ഹുദവി, അബ്ദുല്ല ഫൈസി കുഞ്ചാർ, ഹക്കീം അറന്തോട് ,മുനാസിർ ഹിദായത്ത് നഗർ, മുസ്തഫ കമ്പാർ തുടങ്ങിയവർ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.