ന്യൂഡൽഹി: ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു. ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ബിസിസിഐ ഏഴു വർ ഷമായി കുറച്ചു.[www.malabarflash.com]
ബിസിസിഐ ഓംബുഡ്സമാൻ ഡി.കെ. ജെയിനാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഒത്തുകളി വിവാദത്തെ തുടർന്ന് 2013ലാണ് ശ്രീശാന്തിന് ബിസിസിഐ ആജീവിനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
നേരത്തെ ബിസിസിഐയുടെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയിരുന്നു. ശിക്ഷാകാലയളവ് പുനഃപരിശോധിക്കുവാന്‍ കോടതി ബിസിസിഐയോട് ആവശ്യപ്പെടുകയും ചെയ്തു. അത് കണക്കിലെടുത്താണ് തീരുമാനം. ഏഴു വർഷമായി ചുരുക്കിയതോടെ അടുത്ത ഓഗസ്റ്റിൽ ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും. ഐപിഎലില്‍ രാജസ്ഥാന് റോയല്‍സിനു വേണ്ടി കളിക്കുമ്പോഴായിരുന്നു ഒത്തുകളി വിവാദം ഉണ്ടായത്.

No comments:
Post a Comment