Latest News

ഭിന്നശേഷിക്കാരനായ യുവാവിന്‍റെ ഫോൺ പിടിച്ചു പറിച്ച യുവതി അറസ്റ്റിൽ

കോഴിക്കോട്: ഭിന്നശേഷിക്കാരനായ യുവാവിന്‍റെ ഫോൺ പിടിച്ചു പറിച്ച ശേഷം ഓടി രക്ഷപെട്ട യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വടകര ചാനിയംകടവ് സ്വദേശി കണ്ണംകുറുങ്ങോട് അഫ്സത്ത് (അർഫി-37) ആണ് അറസ്റ്റിലായത്. കോഴിക്കോട് മിഠായി തെരുവിൽ വെളളിയാഴ്ച രാവിലെയാണ് സംഭവം.[www.malabarflash.com]

യുവാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിൽ പാളയം ബസ് സ്റ്റാൻഡിൽ വച്ചാണ് അഫ്സത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുമ്പും സമാന കുറ്റകൃത്യങ്ങളിൽ ഇവർ പോലീസിന്‍റെ പിടിയിലായിട്ടുണ്ട്. അഫ്സത്തിനെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.