ന്യൂഡല്‍ഹി: സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് മകനും പ്രായപൂര്‍ത്തിയാകാത്ത പേരക്കുട്ടിയും ചേര്‍ന്ന് അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ന്യൂഡല്‍ഹിയിലെ ജ്യോതി നഗറിലാണ് സംഭവം.[www.malabarflash.com]
ജ്യോതിനഗര്‍ സ്വദേശിനി മായാദേവി(70)യെയാണ് മകനും പേരക്കുട്ടിയും ചേര്‍ന്ന് സ്വത്തിന്റെ പേരില്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ മായാദേവിയുടെ മകന്‍ രാജ്‌വീര്‍ (50)നെയും പേരക്കുട്ടിയെയും ന്യൂഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു.
ബുധനാഴ്ച വൈകീട്ടാണ് വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. തുടര്‍ന്ന് പോലീസ് അന്വേഷണത്തിന്‌റെ ഭാഗമായി നടത്തിയ ചോദ്യം ചെയ്യലിലാണ് മായദേവിയുടെ മരണത്തില്‍ മകനും പേരക്കുട്ടിക്കുമുള്ള പങ്ക് വെളിപ്പെടുന്നത്.

സ്വത്തിന്‌റെ പേരില്‍ മായാദേവിയുടെ നാല് മക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മായാദേവിയുടെ വീട്ടിലെ മുകളിലെ നിലയിലാണ് രാജ്‌വീറും കുടുംബവും താമസിച്ചിരുന്നത്. രാജ്‌വീര്‍ മുമ്പും അമ്മയ്‌ക്കെതിരെ സ്വത്ത് സംബന്ധമായി കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് മായാദേവി രാജ്‌വീറിന്റെ താമസസ്ഥലത്തെ വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ഉടന്‍ ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ കുപിതനായാണ് രാജ്‌വീര്‍ അമ്മയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി മായാദേവി ഒറ്റയ്ക്കായപ്പോള്‍ മകന്റെ സഹായത്തോടെ രാജ്‌വീര്‍ അമ്മയെ കൊലപ്പെടുത്തുകായിരുന്നു. ചോദ്യം ചെയ്യലില്‍ ആദ്യം രാജ്‌വീര്‍ പോലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.

No comments:
Post a Comment