ബോവിക്കാനം: പൊതുസ്ഥലം കൈയേറി കെട്ടിടനിര്‍മാണം നടത്തിയെന്ന പരാതി അന്വേഷിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തതായി പരാതി. സംഭവത്തില്‍ 10 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ആദൂര്‍ പോലീസ് കേസെടുത്തു. ബാവിക്കര കെകെ പുരത്താണു സംഭവം.[www.malabarflash.com]
അവധി ദിനത്തില്‍ റോഡരികിലെ പുറന്പോക്ക് കൈയേറി ഓഫീസ് കെട്ടിടം നിര്‍മിക്കുന്നുവെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആര്‍ഡിഒ അഹമ്മദ് കബീര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജി.സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് റവന്യൂ സംഘം പരിശോധനയ്ക്കെത്തിയത്.
കെട്ടിടത്തിന്റെ തറ പൊളിച്ചുനീക്കാന്‍ തുടങ്ങിയപ്പോള്‍ ലീഗ് പ്രവര്‍ത്തകര്‍ തടയുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.
പഞ്ചായത്തിന്റെ അനുമതിയില്ലാതെയായിരുന്നു നിര്‍മാണ പ്രവൃത്തിയെന്നും സ്ഥലത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്കായില്ലെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിന്നീട് പോലീസിന്റെ സഹായത്തോടെ തറ പൊളിച്ചുനീക്കുകയും ചെയ്തു.
എന്നാൽ മുഹമ്മദ് കുഞ്ഞി എന്നയാള്‍ നല്കിയ സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നതെന്നും മറിച്ചുള്ള പരാതി അടിസ്ഥാനരഹിതമാണെന്നും ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് സിപിഎം നിര്‍മാണ പ്രവൃത്തി തടസപ്പെടുത്തുകയാണെന്നും മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

No comments:
Post a Comment