തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിൽ ഒന്നര ലക്ഷം പേർ സംസ്ഥാന സർക്കാർ നൽകിയ വീടുകളിലാണ് ഇത്തവണത്തെ ഓണം ആഘോഷിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.[www.malabarflash.com]
വീടില്ലാത്തവർക്ക് ഈ സർക്കാരിന്റെ കാലത്തു തന്നെ വീടുകൾ നൽകാനുള്ള ശ്രമം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു നിശാഗന്ധിയിൽ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദുരന്തം അഭിമുഖീകരിച്ച നമ്മൾ അതിൽ നിന്നു പാഠം ഉൾക്കൊള്ളണം. ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നു ജനങ്ങൾ മാറി താമസിക്കണം. മാറില്ലെന്ന നിർബന്ധബുദ്ധി കാണിക്കാൻ പാടില്ല. ദുരന്തം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമം സർക്കാർ നടത്തുകയാണെന്നും ഇനിയൊരു ദുരന്തം ഉണ്ടായാൽ ആളപായം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേമ പെൻഷനുകൾ നൽകിയതടക്കം ഈ സർക്കാരിന്റെ കാലത്തു നടത്തിയ പ്രവർത്തന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. പ്രളയത്തെ അതിജീവിച്ചതിനു പിന്നിൽ മലയാളികളുടെ ഒത്തൊരുമയും സഹായവും ഉണ്ടായിരുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്നുള്ള സഹായം നാമമാത്രമായിരുന്നുവെന്നു വിമർശിക്കാനും മറന്നില്ല.

ഓണാഘോഷത്തിനു സർക്കാരിന്റെ അതിഥികളായെത്തിയ സൂപ്പർതാരങ്ങളായ ടൊവിനോ തോമസും കീർത്തി സുരേഷും ആളുകളുടെ മനം കവർന്നു. രണ്ടുപേരുടെയും പേരുകൾ പറഞ്ഞപ്പോഴെല്ലാം നിലയ്ക്കാത്ത കരഘോഷമായിരുന്നു നിശാഗന്ധിയിൽ. ഇരുവർക്കും സർക്കാരിന്റെ ഓണസമ്മാനം മുഖ്യമന്ത്രി പിണറായി വിജയൻ നൽകി.
തിരുവനന്തപുരം തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഇടമാണെന്നു ടൊവിനോ പറഞ്ഞു. ആദ്യ സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്തു വച്ചായിരുന്നു. മ്യൂസിയവും കനകക്കുന്നും ഒരിക്കലും മറക്കാൻ കഴിയില്ലെന്നും പ്രളയത്തെ നേരിട്ടതുപോലെ ഒന്നിച്ചുനിൽക്കാനുള്ള സന്ദേശമാണ് ഈ ഓണവും നൽകുന്നതെന്നും ടൊവിനോ പറഞ്ഞു. മാവേലി നാടുവാണീടും കാലം എന്ന ഗാനം ആലപിച്ച കീർത്തി സുരേഷും ആരാധകരുടെ മനം കവർന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായിരുന്നു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മേയർ വി.കെ. പ്രശാന്ത്, എംഎൽഎമാരായ സി.ദിവാകരൻ, വി.എസ്. ശിവകുമാർ, ഐ.ബി. സതീഷ്, മുൻ മന്ത്രി എം.വിജയകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, കൗണ്‍സിലർ പാളയം രാജൻ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ ബാലകിരണ്‍ എന്നിവരും പങ്കെടുത്തു.
No comments:
Post a Comment