മുസാഫര്‍പുര്‍: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഒരു കുടുംബത്തിലെ നാല് പേര്‍ ശ്വാസം മുട്ടി മരിച്ചു. ബീഹാറിലെ മുസാഫര്‍പുരില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം.[www.malabarflash.com]
മധുസൂദന്‍ സഹ്നി, കൗശല്‍കുമാര്‍, ധര്‍മേന്ദ്ര സഹ്നി, വീര്‍ കുമാര്‍ സഹ്നി എന്നിവരാണ് മരിച്ചത്.
മധുപന്‍കാന്തിഗ്രാമത്തില്‍ പുതുതായി നിര്‍മിച്ച സെപ്റ്റിക്ടാങ്ക് വൃത്തിയാക്കുന്നതിനായി ഒരാള്‍ അകത്തേക്ക് ഇറങ്ങുകയായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ശ്വാസതടസം നേരിടുകയും മരണപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കുടുംബത്തിലെ ബാക്കി മൂന്ന് പേര്‍ ഇയാളെ രക്ഷിക്കാനായി ഇറങ്ങുകയും ശ്വാസംമുട്ടി മരിക്കുകയുമായിരുന്നു- സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കുന്ദന്‍ കുമാര്‍ പറഞ്ഞു.
ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.
മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് നാല് ലക്ഷം രൂപവീതം സഹായം നല്‍കുമെന്ന് മിനാപുര്‍ സര്‍ക്കിള്‍ ഓഫീസര്‍ ഗ്യാന്‍ പ്രസാദ് പറഞ്ഞു.
മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് നാല് ലക്ഷം രൂപവീതം സഹായം നല്‍കുമെന്ന് മിനാപുര്‍ സര്‍ക്കിള്‍ ഓഫീസര്‍ ഗ്യാന്‍ പ്രസാദ് പറഞ്ഞു.
No comments:
Post a Comment