Latest News

സമസ്ത തൃശൂര്‍ ജില്ലാ ജന.സെക്രട്ടറി എം.എം മുഹ്‌യുദ്ദീന്‍ മൗലവി ആലുവ അന്തരിച്ചു

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവും സമസ്ത തൃശൂര്‍ ജില്ലാ ജന.സെക്രട്ടറിയുമായ എം.എം മുഹ്‌യുദ്ദീന്‍ മൗലവി അന്തരിച്ചു. 78 വയസായിരുന്നു.[www.malabarflash.com]

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വൈസ് പ്രസിഡന്റ്, ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. രാത്രി മലപ്പുറം ഇരിങ്ങാട്ടിരിയിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. കൊച്ചി ചങ്ങമ്പുഴ നഗര്‍ സ്വദേശിയാണ്.

മധ്യകേരളത്തില്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ചുവരികയായിരുന്നു. തേവലക്കര ഇസ്സത്തുല്‍ ഇസ്‌ലാം, ഇടവ ഹിദായത്തുല്‍ അനാം, ദയൂബന്ദ് ദാറുല്‍ ഉലൂം എന്നിവിടങ്ങളിലായിരുന്നു പഠനം. ചേര്‍വ്, തോട്ടത്തും പടി, ആലുവ സെന്‍ട്രല്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിരിക്കുന്നു. പെരുമ്പടപ്പ് മഹല്ല് ഖാസി കൂടിയാണ്.

1994 ലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.

ഭാര്യമാര്‍: ഖദീജ കരിക്കാട്, ഹാജര്‍ ഇടപ്പള്ളി (ഇരുവരും പരേതര്‍), സുബൈദ ഇരിങ്ങാട്ടിരി. മക്കള്‍: മുഹമ്മദ് ഫള്ല്‍ (സിവില്‍ എന്‍ജിനീയര്‍ അബൂദബി), ഫാത്വിമതുല്‍ ബുഷ്‌റ. മരുമക്കള്‍: ജലാലുദ്ദീന്‍ പെരിഞ്ഞനം, നജ്മുന്നിസ.

സമസ്തയെ കെട്ടിപ്പെടുക്കുന്നതില്‍ പ്രത്യേകിച്ചും തെക്കന്‍ കേരളത്തില്‍ അദ്ദേഹത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.