മംഗളൂ: മംഗളൂരുവില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് ആറുകിലോ സ്വര്‍ണം കവര്‍ന്നു. മംഗളൂരു ഭവന്തി സ്ട്രീറ്റിലെ അരുണ്‍ ജ്വല്ലറിയിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്.[www.malabarflash.com]
രണ്ടര കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായെന്നാണ് പ്രാഥമിക കണക്ക്. കഴിഞ്ഞ രണ്ട് ദിവസം അവധിയായതിനാല്‍ ജ്വല്ലറി തുറന്നിരുന്നില്ല. അവധിക്കുശേഷം ജീവനക്കാരെത്തി ജ്വല്ലറി തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.
ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ഭിത്തി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ജ്വല്ലറിയുടെ പുറകുവശത്ത് ഗ്യാസ് കട്ടറും ഹൈഡ്രോളിക് ജാക്കിയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
No comments:
Post a Comment