കാസര്‍കോട്: ഗണേഷോത്സവ ഘോഷയാത്രയില്‍ ആയുധമേന്തിയ പട്ടാളവേഷം ധരിച്ച് പരേഡ് നടത്തിയ സംഭവത്തില്‍ പോലിസ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.[www.malabarflash.com]
കഴിഞ്ഞ ദിവസം ഉപ്പളയില്‍ നടന്ന ഗണേശോല്‍സവത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയിലാണ് കൈയില്‍ തോക്കേന്തിയ പട്ടാളവേഷധാരിയായ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ പങ്കെടുത്തത്. പോലിസിന്റെ കണ്‍മുന്നില്‍ ഇത്തരമൊരു സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലിസ് ഈ വിവരം അറിഞ്ഞ മട്ട് ഭാവിക്കുന്നില്ല എന്നത് ആശ്ചര്യകരമാണ്.
അഞ്ചു വര്‍ഷം മുന്‍പ് കാഞ്ഞങ്ങാട് നടന്ന നബിദിന റാലിയില്‍ പങ്കെടുത്ത യുവാക്കള്‍ പട്ടാള സമാന വേഷം ധരിച്ചുവെന്ന് ആരോപിച്ച് ഏറെ കോലാഹലങ്ങളുണ്ടാക്കുകയും കടുത്ത വകുപ്പുകള്‍ ചേര്‍ത്ത് പോലിസ് സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഗണേശോത്സവത്തില്‍ തോക്കേന്തിയ പട്ടാള വേഷം ധരിച്ചിട്ടും ഒരു നിയമനടപടിയും എടുക്കാത്ത പോലിസ് നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും പോപുലര്‍ ഫ്രണ്ട് ജില്ലാപ്രസിഡന്റ് വൈ മുഹമ്മദ് പ്രസ്താവനയില്‍ പറഞ്ഞു.


No comments:
Post a Comment