മുംബൈ: അമ്മയുമായുള്ള തമ്മിലുള്ള തർക്കത്തിന്റെ പേരിൽ കൗമാരക്കാരൻ അധ്യാപികയെ കുത്തിക്കൊന്നു. മുംബൈ സ്വദേശിയായ പന്ത്രണ്ടുകാരനാണു ക്രൂരകൃത്യത്തിനു മുതിർന്നത്.[www.malabarflash.com]
മുംബൈയിലെ ശിവാജിനഗറിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മുപ്പതുകാരിയായ യുവതി വീട്ടിലെത്തി കുട്ടിക്കു ട്യൂഷനെടുത്തിരുന്നു. തിങ്കളാഴ്ച കുട്ടിയുടെ അമ്മ അധ്യാപികയുടെ കൈയിൽനിന്നു കുറച്ചു പണം കടമായി ആവശ്യപ്പെട്ടു. ഇത് അധ്യാപിക നിരസിച്ചു. ഇതു തർക്കത്തിലേക്കു കടന്നതിനിടെ കുട്ടി കത്തിയെടുത്ത് അധ്യാപികയെ കുത്തുകയായിരുന്നു.
ഉടൻ തന്നെ അധ്യാപികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നു പോലീസ് അറിയിച്ചു.

No comments:
Post a Comment