പാലക്കുന്ന്: കോലം കെട്ടിയ നർത്തകൻ അരങ്ങത്ത് വീണ് മരിച്ചത് നാടിന്റെ ദുഃഖമായി. കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ വിഷ്ണുമൂർത്തിയുടെ നർത്തകൻ കളിങ്ങോത്ത് ഗംഗാധരൻ കോമര (64) ത്തിനാണ് ഞായറാഴ്ച്ച ഉച്ചക്ക് വൈപുത്തരി ഉത്സവത്തിനിടെ നൂറു കണക്കിന് വിശ്വാസികളുടെ മുന്നിൽ അരങ്ങത്ത് വീണ് ദാരുണാന്ത്യമുണ്ടായത്.[www.malabarflash.com]
സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അരമങ്ങാനം തെക്കേക്കര മുച്ചിലോട്ട് വാണിയ തറവാട്ട് അംഗമാണ്. പരേതനായ മണലിൽ കൊട്ടന്റെയും പാട്ടിയമ്മയുടെയും മകൻ.
ഭാര്യ: ശോഭ, മക്കൾ: രാജേഷ്, രഞ്ജിത്ത് (ഇരുവരും മർച്ചന്റ് നേവി), രജിത, രാഗേഷ്. മരുമകൻ: ശ്രീജിത്ത് (സിവിൽ പോലീസ് ഓഫീസർ).
സഹോദരങ്ങൾ: ശങ്കരൻ, നാരായണൻ, ബിജു, നാരായണി, സാവിത്രി, സുനിത, ബിന്ദു.
2007 ഒക്ടോബർ 27നാണ് തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ആചാരപ്പെട്ട് കോമര സ്ഥാനം ഏറ്റെടുത്തത്. കല്യാൽ മുച്ചിലോട്ട് പരേ ആലിയിൽ പരേതനായ കുട്ട്യൻ കോമരം ഗുരുനാഥനും പുതുക്കൈ മുച്ചിലോട്ട് കുഞ്ഞിക്കണ്ണൻ കോമരം ശിഷ്യനുമാണ്.
ശവസംസ്കാരം ആചാരവിധി പ്രകാരം തിങ്കളാഴ്ച്ച രാവിലെ 10ന് കളിങ്ങോത്ത് വീട്ടു പറമ്പിൽ.
No comments:
Post a Comment