ന്യൂഡൽഹി: ആധാർ നമ്പർ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി കേന്ദ്രം നീട്ടി. മൂന്നു മാസം കൂടിയാണ് കാലാവധി നീട്ടിയത്. ഡിസംബർ 31 ആണ് ആധാറും പാൻ കാർഡും ബന്ധിപ്പിക്കാനുള്ള അവസാന തീയതിയായി ധനമന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്.[www.malabarflash.com]
ഇത് ഏഴാം തവണയാണ് ‘ആധാർ–പാൻ’ ബന്ധിപ്പിക്കലിനുള്ള സമയം സർക്കാർ നീട്ടുന്നത്. കഴിഞ്ഞ മാർച്ചിലാണ് ഇതിനു മുമ്പ് കാലാവധി നീട്ടിയത്.
കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ അവസാന വിജ്ഞാപന പ്രകാരം 2019 സെപ്റ്റംബർ 30 ആയിരുന്നു ആധാറും പാനും ബന്ധിപ്പിക്കേണ്ട അവസാന തീയതി. ഇതിനു ശേഷവും ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ പാൻ അസാധുവാകുമെന്നായിരുന്നു അറിയിപ്പ്.

No comments:
Post a Comment