Latest News

സഅദിയ്യ ഗോള്‍ഡന്‍ ഫെയ്‌സ് സമാപിച്ചു; അറിവനുഭവങ്ങളെ ജീവിത വികാസത്തിന് ആയുധമാക്കണം-താജുശ്ശരീഅഃ

ദേളി: വിവിധ വിജ്ഞാനങ്ങള്‍ എത്തിപ്പിടിക്കാനുള്ള അവസരങ്ങള്‍ കൂടുതലായി ലഭിക്കുന്ന സമകാലീന സാഹചര്യത്തില്‍ അറിവനുഭവങ്ങളെ ജീവിത വികാസത്തിനുള്ള ആയുധമാക്കാന്‍ യുവ വിദ്യാര്‍ത്ഥി സമൂഹം തയ്യാറാകണമെന്ന് സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ അഭിപ്രായപ്പെട്ടു.[www.malabarflash.com]

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സ്വാഗതസംഘം ബഹുജന കണ്‍വെന്‍ഷന്‍ ' ഗോള്‍ഡന്‍ ഫെയ്‌സ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുമുഖത്ത് നിന്ന് ലഭിക്കുന്ന അറിവുകള്‍ക്കാണ് ജീവിത മൂല്യമുള്ളത്. ശിഷ്യന്മാര്‍ക്ക് പകര്‍ത്താന്‍ മാത്രം പരിശുദ്ദരാകണം ഗുരുനാഥന്മാര്‍. പഠിച്ചത് സമൂഹത്തിന് പകര്‍ന്നു നല്‍കാന്‍ യുവ പണ്ഡിതര്‍ മുന്നോട്ട് വരണം, താജുശ്ശരീഅഃ ഓര്‍മ്മിപ്പിച്ചു.
സഅദിയ്യ ഗോള്‍ഡന്‍ ഫെയ്‌സ് പദ്ധതി പ്രഖ്യാപനത്തോടെ സമാപിച്ചു. നൂറ് കണക്കിനാളുകള്‍ സംഗമിച്ച ബഹുജന സംഗമം പ്രവര്‍ത്തകരില്‍ ആവേശം പകര്‍ന്നു. പ്രസിഡന്റ് കെ.എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷധയില്‍ സമസ്ത വൈസ് പ്രസിഡന്റ് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്തു. 

സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ പ്രാര്‍ത്ഥന നടത്തി. നൂറുല്‍ ഉലമ മഖബറ സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, ഹകീം കുന്നില്‍, സി.ടി അഹ്മദലി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 

കന്നട ബ്രോഷര്‍ പ്രകാശനം ബ്രിട്ടീഷ് അഷ്‌റഫിന് നല്‍കിക്കൊണ്ട് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറയും കലണ്ടര്‍ പ്രകാശനം കല്ലട്ര മാഹിന്‍ ഹാജിക്ക് നല്‍കി എന്‍.എ അബൂബക്കര്‍ ഹാജിയും മലയാളം ബ്രോഷര്‍ പ്രകാശനം ശാഫി കട്ടക്കാലിന് നല്‍കിക്കൊണ്ട് ലണ്ടന്‍ മുഹമ്മദ് ഹാജിയും നിര്‍വ്വഹിച്ചു.
എ.പി അബുദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, അബ്ദുല്‍ ലതീഫ് സഅദി പഴശ്ശി, ഡോ. അമീന്‍ മുഹമ്മദ് സഖാഫി എന്നിവര്‍ പ്രസംഗിച്ചു. സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് കെ.പി.എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് കെ.പി.എസ് തങ്ങള്‍, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ആദൂര്‍, സയ്യിദ് ആറ്റക്കോയ തങ്ങല്‍ ദേളി, ഹാമിദ് ചൊവ്വ, കെ.കെ ഹുസൈന്‍ ബാഖവി, സ്വാലിഹ് സഅദി തളിപ്പറമ്പ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്ദലവി ഖാസിമി, ഉമര്‍ ഹാജി മട്ടന്നൂര്‍, അബ്ദുല്ല കുട്ടി ബാഖവി മഖ്ദൂമി, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കീഴൂര്‍ ശാഫി ഹാജി, റസ്സാഖ് ഹാജി മേല്‍പ്പറമ്പ്, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി എംടിപി അബ്ദില്‍ റഹ്മാന്‍ ഹാജി, ഹമീദ് മൗലവി ആലംപാടി, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, കരീം സഅദി ഏണിയാടി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, എം.എ അബ്ലുല്‍ വഹാബ് തൃക്കരിപ്പൂര്‍, മൊയ്തു സഅദി ചേരൂര്‍, ശാഫി കട്ടക്കാല്‍, മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി, യൂസുഫ് ഹാജി നൂഞ്ഞേരി, എ.വി മുഹമ്മദലി ഹാജി, കമാലുദ്ദീന്‍ മൗലവി, കെ.സി റഹീം മൗലവി, എ.വി.എ റഹീം തുടങ്ങിയവര്‍ സംബന്ധിച്ചു. 

കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.