മസ്‍കത്ത്: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കുറ്റത്തിന് രണ്ട് യുവാവക്കളെ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
മുഖം മറച്ചെത്തിയ രണ്ടുപേര്‍, കുട്ടികള്‍ മാത്രമുള്ള ഒരു കാര്‍ തട്ടിയെടുത്ത് കൊണ്ടുപോവുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. വീഡിയോക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണുയര്‍ന്നത്.
കുട്ടികളെ കാറിനുള്ളില്‍ തനിച്ചിരുത്തി പോകരുതെന്ന സന്ദേശം നല്‍കാനാണ് ഇത്തരമൊരു വീഡിയോ ചിത്രീകരിച്ചതെന്ന് അറസ്റ്റിലായ യുവാക്കള്‍ അവകാശപ്പെട്ടു.
കുട്ടികളെ കാറിനുള്ളില്‍ തനിച്ചിരുത്തി പോകരുതെന്ന സന്ദേശം നല്‍കാനാണ് ഇത്തരമൊരു വീഡിയോ ചിത്രീകരിച്ചതെന്ന് അറസ്റ്റിലായ യുവാക്കള്‍ അവകാശപ്പെട്ടു.
കുട്ടികള്‍ കാറിലിരിക്കുന്നതും മുഖം മറച്ച് കാറിന് പിന്നിലൂടെ വരുന്ന രണ്ട് യുവാക്കള്‍ വാഹനം തട്ടിയെടുത്ത് ഓടിച്ചുപോകുന്നതുമാണ് വീഡിയോയിലുള്ളത്. കുട്ടികള്‍ ഭയന്ന് നിലവിളിക്കുന്നതും യുവാക്കള്‍ ഇവരെ ഭീഷണിപ്പെടുത്തുന്നതും കാണാം. കുട്ടികളെയും രക്ഷിതാക്കളെയും ഭയപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നതോടെ ഒമാന്‍ പോലീസ് ആന്റി ക്രൈം ഡിപ്പാര്‍ട്ട്മെന്റ് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
No comments:
Post a Comment