Latest News

കണ്ണൂരില്‍ ഏഴ് വര്‍ഷം മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി; തുമ്പായത് ഖുര്‍ആനില്‍ എഴുതിയ കുറിപ്പ്

പരിയാരം: ഏഴ് വർഷം മുമ്പ് കണ്ണൂർ പരിയാരത്ത് നിന്നും കാണാതായ യുവതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പോലീസ് കണ്ടെത്തി. പിലാത്തറ മണ്ടൂരിലെ എം.കെ.മുഹമ്മദിന്റെ മകൾ ഷംസീന (36)നെയാണ് ഇടുക്കിയിലെ ഉടുമ്പൻചോലയിൽ നിന്ന് കണ്ടെത്തിയത്.[www.malabarflash.com]

2012 ലാണ് ഷംസീനയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരിയാരം പോലീസിൽ പരാതി നൽകിയത്. തുടർന്ന് അന്ന് പരിയാരം സിഐയുടെ ചുമതലയുണ്ടായിരുന്ന നാല് സി ഐ മാർ കേസ് അന്വേഷിച്ചുവെങ്കിലും ഷംസീനയെ കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചില്ല. 

യുവതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ അന്വേഷണത്തിൽ പോലീസ് പരിമിതികൾ നേരിട്ടിരുന്നു. പിന്നീട് പരിയാരം സിഐ ആയി ചുമതലയേറ്റ കെ.വി.ബാബു കേസ് ഏറ്റെടുത്ത് അന്വേഷണം തുടർന്നതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.

താൻ ഉപോഗിക്കുന്ന എല്ലാം സാധനങ്ങളും ബാഗിലാക്കി ഷംസീന കൊണ്ടുപോയിരുന്നെങ്കിലും നിസ്ക്കാര കുപ്പായവും ഖുർആനും വീട്ടിൽ നിന്നും കൊണ്ടുപോയിരുന്നുല്ല. ശേഷം പോലീസ് ഖുർആൻ പരിശോധിച്ചപ്പോൾ എന്തോ ഒന്ന് എഴുതി തടഞ്ഞതായി കണ്ടെത്തി. 

ഉടൻ പോലീസ് ഖുർആൻ പേജ് പോലീസ് ഫോറൻസിക് സയൻസ് ലാബിൽ പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ ഈ പേജിൽ എഴുതിയിരിക്കുന്നത് ഇടുക്കി ഉടുമ്പൻചോലയിലെ വടക്കേക്കര ഷാജി എന്നയാളുടെ ഫോൺ നമ്പറാണെന്ന് മനസിലായി.

തുടർന്ന് പോലീസ് ഉടുമ്പുംച്ചോല സി ഐയുമായി ബന്ധപെട്ടു ഷാജിയെ കുറിച്ച് അന്വേഷിച്ചപ്പോളാണ് ഷാജിയും ഷംസീനയും പ്രണയത്തിലായ ശേഷം ഒളിച്ചോടി പോവുകയും ഇപ്പോൾ വിവാഹിതരായി ഒന്നിച്ചു ജീവിക്കുകയാണെന്നും അറിഞ്ഞത്. ഉണ്ടെന്ന പോലീസ് ഷാജിയെയും ഷംസീനയെയും പരിയാരം പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. വീട്ടിനടുത്ത് ടൈൽസ് ഇറക്കാൻ വന്നപ്പോളാണ് ഷാജിയെ ഷംസീന പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.

തങ്ങളുടെ ആറ് വയസുള്ള കുഞ്ഞിനൊപ്പം ഇടുക്കിയിൽ സന്തുഷ്ട ജീവിതം നയിക്കുകയാണ് ഈ ദമ്പതികൾ. സീനിയർ സി പി ഒ റജികുമാർ, സി പി ഒമാരായ സഹദേവൻ, അഞ്ചില്ലത്ത് നൗഫൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.