Latest News

മഞ്ചേശ്വരത്ത് 8 സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ സ്വീകരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ എട്ട് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ സ്വീകരിച്ചു.[www.malabarflash.com] 

എം.സി. ഖമറുദ്ദീന്‍ (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്), രവി തന്ത്രി (ഭാരതീയ ജനതാ പാര്‍ട്ടി), ശങ്കര റായി എം (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), ഗോവിന്ദന്‍ ബി (അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (എ പി ഐ), അബ്ദുല്ല കെ (സ്വതന്ത്രന്‍), ഖമറുദ്ദീന്‍ എം സി (സ്വതന്ത്രന്‍), ജോണ്‍ ഡിസൂസ ഐ (സ്വതന്ത്രന്‍), രാജേഷ് ബി (സ്വതന്ത്രന്‍) എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്‌

മൂന്ന് സ്ഥാനാര്‍ത്ഥികളുടേതുള്‍പെടെ അഞ്ചു പത്രികകള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളിയിട്ടുണ്ട്. ഡോ. കെ. പത്മരാജന്‍, എ കെ എം അഷ്‌റഫ് എന്നിവരുടെ പത്രികകളാണ് മതിയായ രേഖകളില്ലാത്തതിനാല്‍ തള്ളിയത്. 

അതേസമയം യു ഡി എഫിലെ എം സി ഖമറുദ്ദീന് അപരനായി ഖമറുദ്ദീന്‍ എം സി എന്നയാള്‍ പത്രിക നല്‍കിയിട്ടുണ്ട്. മലപ്പുറം കൊണ്ടോട്ടി വലിയപറമ്പ പുളിക്കല്‍ ചെറുമുറ്റം ഹൗസിലെ ഖമറുദ്ദീന്‍ എം സിയാണ് അപരനായി എത്തുന്നത്. 

സൂക്ഷ്മ പരിശോധനയ്ക്ക് ജനറല്‍ ഒബ്‌സര്‍വര്‍ യശ്വന്ത വി, വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) എന്‍ പ്രേമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്ഥാനാര്‍ത്ഥികളും ഹാജരാകാത്ത സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളും സൂക്ഷ്മ പരിശോധനയില്‍ ഹാജരായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.