Latest News

വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന നേതാക്കളെ കാര്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ചു

പാ​ല​ക്കാ​ട്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ടി. ​ന​സി​റു​ദ്ദീ​നെ​യും സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി സേ​തു​മാ​ധ​വ​നെ​യും കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ഒ​രു സം​ഘം മ​ർ​ദി​ച്ചു.[www.malabarflash.com]

ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും വ്യാ​പാ​രി​ക​ളും പോലീ​സും ചേ​ർ​ന്ന് ഇ​രു​വ​രെ​യും ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്​​ച ഉ​ച്ച​യോ​ടെ ഒ​റ്റ​പ്പാ​ലം തോ​ട്ട​ക്ക​ര​യി​ലാ​യി​രു​ന്നു സം​ഭ​വം.

ഏ​കോ​പ​ന​സ​മി​തി പാ​ല​ക്കാ​ട്​ ജി​ല്ല ക​മ്മി​റ്റി​യി​ൽ കു​റ​ച്ചു​കാ​ല​മാ​യി ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ബാ​ബു കോ​ട്ട​യി​ൽ പ്ര​സി​ഡ​ൻ​റാ​യ ജി​ല്ല ക​മ്മി​റ്റി​യെ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​നെ​ത്തു​ട​ർ​ന്ന്​ ടി. ​ന​സി​റു​ദ്ദീ​ൻ ആ ​ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട് അ​ഡ്‌​ഹോ​ക്ക് ക​മ്മി​റ്റി​യെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും ഇ​തി​നെ എ​തി​ർ​ത്തു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ഡ്‌​ഹോ​ക്ക് ക​മ്മി​റ്റി​ക്ക്​ കീ​​ഴി​ലെ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്, സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗം ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​പാ​ല​ക്കാ​ട് സ്​​റ്റേ​ഡി​യം സ്​​റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്താ​ൻ ന​സിറു​ദ്ദീ​ൻ വി​ഭാ​ഗം തീ​രു​മാ​നി​ച്ച​ത്. ഈ ​യോ​ഗം മു​ൻ​സി​ഫ് കോ​ട​തി ഇ​ൻ​ജ​ങ്​​ഷ​ൻ ഉ​ത്ത​ര​വി​ലൂ​ടെ ത​ട​ഞ്ഞു.

ഇ​ക്കാ​ര്യം പോലീ​സ് അ​റി​യി​ച്ച​തി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ക്ടോ​റി​യ കോ​ള​ജ് പ​രി​സ​ര​ത്ത്​ യോ​ഗം ചേ​രാ​ൻ ശ്ര​മം ന​ട​ന്നു. ഇ​തും എ​തി​ർ​പ്പി​നെ​തു​ട​ർ​ന്ന് പ​രാ​ജ​യ​പ്പെ​ട്ടു. ഒ​റ്റ​പ്പാ​ല​ത്ത് ചേ​രാ​നു​ള്ള നീ​ക്ക​വും വി​ജ​യി​ച്ചി​ല്ല. മ​ട​ക്ക​യാ​ത്ര​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ സം​ഘം കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ച്ച​ത്. സം​ഘ​ട​ന​യി​ലെ വി​ഭാ​ഗീ​യ​ത​യാ​ണ് കാ​ര​ണ​മെ​ന്നാ​ണ്​ സൂ​ച​ന.

വാ​ഹ​ന​ത്തിന്റെ  ചി​ല്ല്​ ത​ക​ർ​ത്തു. സേ​തു​മാ​ധ​വ​ന് നെ​റ്റി​യി​ൽ പ​രി​ക്കു​ണ്ട്. ഇ​രു​വ​രും വൈ​കീ​ട്ട്​ ആ​ശു​പ​ത്രി വി​ട്ടു. 15 പേ​ർ​ക്കെ​തി​രെ ഒ​റ്റ​പ്പാ​ലം പോലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.