Latest News

ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവൽ: മികച്ച സിനിമക്കുള്ള നെറ്റ് പാക്ക് അവാർഡ് "ബിരിയാണി'ക്ക്‌

റോം: ഇരുപതാമത് ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമക്കുള്ള നെറ്റ് പാക്ക് അവാർഡ് സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച ''ബിരിയാണി' കരസ്ഥമാക്കി.[www.malabarflash.com]

നെറ്റ് പാക്ക് ജോയിന്റ് പ്രസിഡന്റ് ഫിലിപ്പ് ചെ ചെയർമാനും, ശ്രീലങ്കൻ ഫിലിം മേക്കർ അശോക ഹന്ദഗാമ, ഫിലിം ക്രിട്ടിക് മാരമാറ്റ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്. വിയറ്റ്നാം, ഇറാൻ, തായ്ലന്റ് മുതലായ രാജ്യങ്ങളിൽ നിന്നുള്ള 12 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്.

കടൽ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം നാട് വിടേണ്ടി വരികയും, അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം. 

കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും, അഭിനയിക്കുന്നു. കൂടാതെ സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 

യുഎഎൻ ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ ക്യാമറ കാർത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആർട്ട് നിതീഷ് ചന്ദ്ര ആചാര്യയുമാണ്‌ നിർവഹിച്ചത്‌.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.