കൊച്ചി: ഐഒബിയില്‍ നിന്നും ഫ്‌ളെക്‌സ് പ്രിന്റിംഗ് സ്ഥാപനം തുടങ്ങാനായി 90 ലക്ഷം രൂപ വായ്പ്പയെടുത്തശേഷം പണം തിരിച്ചടയ്ക്കാതെ മുങ്ങുകയും ബാങ്ക് ജപ്തി ചെയ്ത പ്രിന്റിംഗ് മെഷീനുകള്‍ മറിച്ചു വില്‍പ്പന നടത്തുകയും ചെയ്ത കമ്പനി ഉടമ അറസറ്റില്‍.[www.malabarflash.com]
കലൂര്‍ സഫലാ ട്രേഡിങ്ങ് കമ്പനി ഉടമ നോര്‍ത്ത് പറവൂര്‍ മന്നം സ്വദേശി കിഴക്കേ വളപ്പില്‍ സഫീറിനെ (43)യാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്.
2013 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പണം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് പ്രസ് ജപ്തി ചെയ്തു. ഇതിനിടയില്‍ സഫീര്‍ പ്രിന്റിംഗ് മെഷീനുകളും അനുബന്ധ സാമഗ്രികളും പലര്‍ക്കായി വിറ്റു. കുറച്ചു നാള് കഴിഞ്ഞു ലേലനടപടികള്‍ക്കായി ബാങ്ക് അധികൃതര്‍ പ്രസില്‍ എത്തിയപ്പോഴാണ് അവിടം കാലിയായി കിടക്കുന്നത് കണ്ടത്.
തുടര്‍ന്ന് ബാങ്കിന്റെ പരാതിയില്‍ നോര്‍ത്ത് പോലിസ് കേസെടുത്തു അന്വേഷണം നടത്തിയെങ്കിലും ഇതിനോടകം ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. അടുത്തയിടെ ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് പോലിസ് അന്വഷണം ഊര്‍ജിതമാക്കിയിരുന്നു.
ഇതിനിടയില്‍ കണ്ണൂര്‍ സ്വദേശിനിയായ ഒരു യുവതിയോടൊപ്പം ഇയാള്‍ കാക്കനാട് ഫ്‌ളാറ്റ് വാടകക്കെടുത്തു താമസം തുടങ്ങിയിരുന്നു. ഇവിടെനിന്നാണ് പോലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.
എറണാകുളം നോര്‍ത്ത് എസ്എച്ച്ഒ കണ്ണന്‍, എസ് ഐ അഭിലാഷ്, എഎസ് ഐ റഫീഖ്, സീനിയര്‍ സിപിഒ വിനോദ് കൃഷ്ണ, സിപിഒ അജിലേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇയാളെ കൂടുതല്‍ അന്വഷണത്തിനായും, വില്‍പ്പന നടത്തിയ സാധനങ്ങള്‍ കണ്ടെത്തുന്നതിനാണ് പിന്നീട് കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലിസ് പറഞ്ഞു.
No comments:
Post a Comment