Latest News

10 വയസുകാരനെ മിഠായി നല്‍കി പീഡിപ്പിക്കാന്‍ ശ്രമം; മദ്രസാധ്യാപകന്‍ പിടിയില്‍

തളിപ്പറമ്പ്: പള്ളിയില്‍ നമസ്‌ക്കാരത്തിനെത്തിയ 10 വയസുകാരനെ താമസ സ്ഥലത്തേക്ക് കൂട്ടികൊണ്ടു പോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മദ്രസാധ്യാപകന്‍ മലപ്പുറത്ത് പോലീസ് പിടിയിലായി.[www.malabarflash.com] 

തളിപ്പറമ്പിനടുത്ത ഒരു മദ്രസയില്‍ അധ്യാപകനായ ചാവക്കാട് പാടത്ത് പീടികയില്‍ ഹൗസില്‍ മുഹമ്മദ് സിറാജുദ്ദീനെയാണ് (26) തളിപ്പറമ്പ് എസ്.ഐ കെ.പി ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മലപ്പുറത്തെ വെളിയങ്കോട്ട് വെച്ചാണ് മുഹമ്മദ് സിറാജുദ്ദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പള്ളിയില്‍ നമസ്‌ക്കാരത്തിനെത്തിയ 10 വയസുകാരനെ നല്ല രുചിയുള്ള മിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് താമസ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. മുറിയിലെത്തിയപ്പോള്‍ സിറാജുദ്ദീന്‍ കുട്ടിക്ക് മിഠായി നല്‍കി. കുട്ടി മധുരം നുണയുന്നതിനിടയില്‍ സിറാജുദ്ദീന്‍ ബലമായി പ്രകൃതി വിരദ്ധ ലൈംഗികപീഡനത്തിന് ശ്രമിക്കുകയായിരുന്നു.

ഭയന്ന് മുറിയില്‍ നിന്ന് ഇറങ്ങിയോടിയ കുട്ടി വീട്ടുകാരെ വിവരം ധരിപ്പിച്ചു. തുടര്‍ന്ന് രക്ഷമിതാക്കള്‍ നല്‍കിയ പരാതിയില്‍ സിറാജുദ്ദീനെതിരെ തളിപ്പറമ്പ് പോലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തു.

പോലീസ് അന്വേഷണത്തെ തുടര്‍ന്ന് തളിപ്പറമ്പില്‍ നിന്ന് മുങ്ങിയ സിറാജുദ്ദീന്‍ തമിഴ്‌നാട്ടിലെയും കര്‍ണ്ണാടകയിലെയും തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസം മലപ്പുറത്ത് എത്തുകയായിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സിറാജുദ്ദീന്‍ കുടുങ്ങിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.