Latest News

കാസര്‍കോട് അടുക്കത്ത്ബയലില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; ഗ്യാസ് ചോര്‍ച്ച, ജനങ്ങളെ ഒഴിപ്പിക്കുന്നു

കാസര്‍കോട്: കാസര്‍കോട് അടുക്കത്ത്ബയലില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഗ്യാസ് ചോര്‍ച്ച. അടുക്കത്ത്ബയല്‍ സ്‌കൂളിന് സമീപം ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.[www.malabarflash.com] 

മംഗ്‌ളുരൂ ഭാഗത്ത് നിന്നും വരികയായിരുന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. ഇതേ തുടര്‍ന്ന് പ്രദേശത്ത് നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു. വൈദ്യുതി ബന്ധം വിച്ചേദിച്ചിട്ടുണ്ടു. 

നാലോളം ഫയര്‍ഫോഴ്‌സ് യൂണിററും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നു. കുമ്പളയില്‍ നിന്നും കാഞ്ഞങ്ങാട് നിന്നും കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിററുകള്‍ കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.