Latest News

ടാങ്കര്‍ അപകടം; ഗ്യാസ് മാറ്റുന്നത് പുരോഗമിക്കുന്നു, വൈകീട്ടോടെ ഗതാഗതം പുനസ്ഥാപിച്ചേക്കും

കാസര്‍കോട്: പുലര്‍ച്ചെ അടുക്കത്ത്ബയലില്‍ മറിഞ്ഞ ഗ്യാസ് ടാങ്കറില്‍ നിന്ന് ഗ്യാസ് മാറ്റുന്നത് പുരോഗമിക്കുന്നു. മംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്നെത്തിയവരാണ് ഗ്യാസ് മറ്റു ടാങ്കറിലേക്ക് മാറ്റുന്നത്.[www.malabarflash.com]

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഗ്യാസ് മാറ്റാന്‍ ആരംഭിച്ചത്. വൈകീട്ടോടെ തടസങ്ങള്‍ മാറ്റി ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് വിവരം. 18 ടണ്‍ വാതകമാണ് മറിഞ്ഞ ടാങ്കറിലുളളത്‌.

മറിഞ്ഞ ടാങ്കറില്‍ നിന്നുള്ള ഗ്യാസ് മാറ്റാന്‍ മൂന്നിലേറേ ടാങ്കറുകള്‍ വേണ്ടിവരും. നിലവില്‍ 50 ശതമാനത്തോളം ഗ്യാസ് മാറ്റിക്കഴിഞ്ഞു. ബാക്കിയുള്ള 50 ശതമാനം ഗ്യാസ് മാറ്റണമെങ്കില്‍ ഇനിയും മണിക്കൂറുകള്‍ വേണ്ടിവരും.

ടാങ്കർ മറിഞ്ഞതിനെത്തുടർന്ന് ഇതിനു സമീപത്തെ റെയിൽവേ ട്രാക്ക് വഴി നിർത്തിവച്ച ട്രെയിൻ ഗതാഗതം രാവിലെ 4.15 ഓടെ പുനസ്ഥാപിച്ചു. റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണ സുരക്ഷ ഉറപ്പാക്കിയ ശേഷം പുനസ്ഥാപിക്കുമെന്ന് പോലീസ് അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് ദേശീയ പാതയില്‍ കാസര്‍കോട് അടുക്കത്ത്ബയലില്‍ വെച്ച് കര്‍ണാടക കാന സൂറത്ത്കല്ലില്‍ നിന്നും വാതകം നിറച്ച് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ടി എന്‍ 88 ബി 7697 നമ്പര്‍ പാചകവാതക ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. 

ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും സംയോജിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവായത്. സമീപവാസികളുടെ അകമഴിഞ്ഞ സഹകരണവും രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.