Latest News

രണ്ടുവർഷത്തിനിടെ എം.എം.മണി ഇന്നോവയുടെ ടയർ മാറ്റിയത് 34 എണ്ണം

കൊച്ചി: രണ്ടുവർഷത്തിനിടെ മന്ത്രി എം.എം.മണിയുടെ ഔദ്യോഗിക വാഹനത്തിന്റെ ടയർ മാറ്റിയത് 34 എണ്ണമെന്ന് വിവരാവകാശരേഖ. കൊച്ചി സ്വദേശി എസ്. ധനരാജിന്റെ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ ടൂറിസം വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയറാണ് ഇക്കാര്യം അറിയിച്ചത്. 10 തവണയായി 34 ടയറാണു മാറ്റിയത്.[www.malabarflash.com]

വനംമന്ത്രിയാണ് ടയര്‍ മാറ്റത്തില്‍ രണ്ടാം സ്ഥാനത്ത്. പത്തൊന്‍പതെണ്ണം. ഒരു ടയര്‍ ശരാശരി നാല്‍പതിനായിരം കിലോമീറ്റര്‍ ഓടുമെന്നിരിക്കെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈദ്യുതി മന്ത്രിയുടെ കാര്‍ മൂന്നരലക്ഷത്തോളം കിലോമീറ്റര്‍ ഓടിയോയെന്നതാണ് സംശയം.

കെഎല്‍ 01 CB 8340 എന്ന എം.എം മണിയുടെ ഔദ്യോഗിക വാഹനത്തിന്റെ ടയറുകൾ ഓരോ മാസം ഓരോ ടയർ എന്ന കണക്കിനാണ് മാറിയത്. കണക്കുവച്ച് നോക്കിയാല്‍ രണ്ടു ടയര്‍ ഒന്‍പതുതവണയും മറ്റ് രണ്ടെണ്ണം എട്ടുതവണയും മാറ്റി. ഒരു ടയര്‍ ശരാശരി നാല്‍പതിനായിരം കിലോമീറ്റര്‍ ഓടിയാല്‍ തന്നെ എട്ടുതവണ മാറ്റണമെങ്കില്‍ 3,20,000 കിലോമീറ്റര്‍ ഓടിക്കഴിഞ്ഞിരിക്കണം. രണ്ടരവര്‍ഷ മുമ്പ് മാത്രം വാങ്ങിയ ഒരു വാഹനം ഇതിനകം ഇത്രയും ദൂരം ഓടിയിട്ടുണ്ടാകുമോയെന്നതാണ് സംശയം

ഓടിയില്ലെങ്കില്‍ ഇത്രയും തവണ ടയര്‍ മാറ്റാന്‍ മറ്റെന്താണ് കാരണം. അഞ്ചുതവണയായി 19 ടയറുകള്‍ മാറ്റിയ കെ.രാജുവാണ് ടയര്‍ ഉപയോഗത്തിൽ രണ്ടാം സ്ഥാനത്ത്. ജലസേചനമന്ത്രിയുടെ വാഹനം നാലുതവണയായി 13 ടയറും മന്ത്രി ജി.സുധാകരന്റെ ഔ ദ്യോഗിക വാഹനം നാലുതവണയായി പതിനൊന്ന് ടയറും മാറ്റി.

മുഖ്യമന്ത്രിയുടെ രണ്ട് വാഹനങ്ങള്‍ നാലുതവണയായി മാറ്റിയത് പതിനൊന്ന് ടയറുകള്‍ മാത്രം. മന്ത്രി എ.കെ ബാലന്റെ വാഹനമാണ് ടയറിനായി ഏറ്റവും കുറച്ച് പണം ചെലവാക്കിയതെന്ന് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു. രണ്ടരവര്‍ഷത്തിനിടെ വെറും രണ്ട് ടയറുകള്‍.10,000 – 13,000 രൂപയാണ് ഒരു ടയറിന്റെ വില. 

മണിയുടെ കാറിന്റെ 34 ടയറുകൾ മാറ്റിയ വകയിൽ കുറഞ്ഞത് 3.4 ലക്ഷം രൂപ സർക്കാർ ചെലവാക്കിയിട്ടുണ്ട്; രാജുവിന്റെ കാറിന് 19 ടയറുകൾ വാങ്ങിയതിന് 1.9 ലക്ഷവും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.