കാസർകോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി എം ശങ്കർറൈക്കെതിരെ യുഡിഎഫും ബിജെപിയും നടത്തുന്ന വ്യക്തിഹത്യ പരാജയഭീതിയിൽ നിന്നുളവായ ഹീനമായ നടപടിയാണെന്ന് സിപിഐ എം ജില്ലാ സെക്ര ട്ടറി എം വി ബാലകൃഷ്ണൻ പറഞ്ഞു.[www.malabarflash.com]
തെരഞ്ഞെടുപ്പ് രംഗത്ത് പുലർത്തേണ്ടുന്ന സാമാന്യ മര്യാദപോലും പാലിക്കാതെയാണ് ഇരുമുന്നണികളുടെയും സംസ്ഥാന നേതാക്കൾ ഉൾപ്പെടെ എൽഡിഎഫ് സ്ഥാനാർത്ഥിയെ അധിക്ഷേപിക്കുന്ന പ്രസ്താവനകൾ നടത്തുന്നത്. ശങ്കർറൈക്ക് സ്ഥാനാർത്ഥിയെന്ന നിലയിൽ ലഭിക്കുന്ന സ്വീകാര്യത എതിർകക്ഷികളെ വിഭ്രാന്തിയിലാ
ഴ്ത്തിയിരിക്കുകയാണ്.
ഴ്ത്തിയിരിക്കുകയാണ്.
മഞ്ചേശ്വരം മണ്ഡലത്തിലെ മഹാ ഭൂരിപക്ഷം ജനങ്ങളും കക്ഷി രാഷ്ട്രീയ ഭേദമന്യേ ശങ്കർറൈയെ സ്ഥാനാർത്ഥിയായി ലഭിച്ചതിൽ ആഹ്ലാദത്തിലാണ്. സപ്തഭാഷ സംഗമ ഭൂമിയിൽ തികഞ്ഞ ബഹുഭാഷ പണ്ഡിതൻ, മഹാഭൂരിപക്ഷം സംസാരിക്കുന്ന തുളു, കന്നട ഭാഷയുടെ അന്ത:സന്ത ഉൾകൊള്ളുന്ന യക്ഷഗാന കലാകാരൻ, ആബാലവൃദ്ധം ജനങ്ങൾക്കും സുപരിചിതനായ തുളുനാട്ടുകാരൻ, മഞ്ചേശ്വരം മണ്ഡലത്തിന്റെ ഹൃദയ തുടിപ്പുകൾ മനസ്സിലാക്കുന്ന ജനനായകൻ, ജനങ്ങളുടെ പ്രശ്‌നങ്ങളിലും നാടിന്റെ വികസനത്തിലും നിരന്തരം ഇടപെടുന്ന നാട്ടുകാരൻ, ഈ നിലയിലെല്ലാം ചിരപരിചിതനായ ശങ്കർറൈയെ അവഹേളിച്ച് എതിർ
സ്ഥാനാർത്ഥികളെ വിജയിപ്പിക്കാമെന്ന തിരക്കഥയാണ് യുഡിഎഫ് -ബിജെപി കൂട്ടുകെട്ട് ഒരേസ്വരത്തിൽ ഏറ്റുപാടുന്നത്.
എൽഡിഎഫ് സ്ഥാനാർത്ഥി നിർണയം കൃത്യവും, ശരിയുമാണെന്നാണ് മണ്ഡലത്തിലെ ജനങ്ങളുടെ പ്രതികരണം കാണിക്കുന്നത്. പാലയിലെ അട്ടിമറി വിജയം മഞ്ചേശ്വരത്ത് ആവർത്തിക്കുമെന്നാണ് തെരഞ്ഞെടുപ്പ് ചിത്രം കാണിക്കുന്നത്.ഇതാണ് എതിരാളികളെ വേവലാതിപ്പെടുത്തുന്നത്.
തങ്ങൾ വഹിക്കുന്ന പദവികളുടെ നിലയും, വിലയും മറന്ന് ചില യുഡിഎഫ്, ബിജെപി നേതാക്കൾ എൽഡിഎഫ് സ്ഥാനാർത്ഥിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് അത്യന്തം പ്രതിഷേധകരമാണ്.
ശങ്കർറൈക്കും, ഇടതുപക്ഷത്തിനും എതിരായ തെറ്റായ പ്രചാരവേല
തിരിച്ചറിയണമെന്നും മുഴുവൻ ജനാധിപത്യ വിശ്വാസികളോടും എം വി ബാലകൃഷ്ണൻ അഭ്യർത്ഥിച്ചു.
തിരിച്ചറിയണമെന്നും മുഴുവൻ ജനാധിപത്യ വിശ്വാസികളോടും എം വി ബാലകൃഷ്ണൻ അഭ്യർത്ഥിച്ചു.
No comments:
Post a Comment