Latest News

നാട്യമില്ലാതെ, നാടിനൊപ്പം ശങ്കർ റൈ മാസ്‌റ്റർ

മഞ്ചേശ്വരം: കടലോരഗ്രാമമെങ്കിലും അത്തറിന്റെ സുഗന്ധമുണ്ട‌് മംഗൽപാടിയിലെ ഷിറിയ‌്ക്ക‌്. കൂട്ടത്തോടെയാണ‌് ആളുകളുടെ താമസം. തെരഞ്ഞെടുപ്പിന്റെ ഗൗരവത്തെക്കുറിച്ച‌് ബോധ്യമുള്ളവരാണ‌് എല്ലാവരും. എൽഡിഎഫ‌് സ്ഥാനാർഥി മഞ്ചേശ്വരം നിവാസിയായതിന്റെ സന്തോഷമുണ്ട‌് സ്വീകരിക്കാനെത്തുന്നവരുടെ മുഖത്ത‌്. സ്ഥാനാർഥി ഇറങ്ങുമ്പോഴേക്കും സ‌്ത്രീകൾ ഉൾപ്പെടെ വരവേൽക്കാനെത്തുന്നു.[www.malabarflash.com]

പലരും ദേശീയപാതയെയും കടലിനേയും ആശ്രയിച്ച‌് ഉപജീവനം കണ്ടെത്തുന്നവർ. നോട്ട‌്നിരോധനവും ജിഎസ‌്ടി പരിഷ‌്കാരവുമൊക്കെ ജീവിതത്തിന്റെ താളം തെറ്റിച്ചവരും ഇവരിലുണ്ട‌്. പ്രായമായ പലർക്കും എൽഡിഎഫ‌് സർക്കാർ കൃത്യസമയത്തെത്തിക്കുന്ന പെൻഷൻ വലിയൊരാശ്വാസമാണ‌്. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ‌് സ്ഥാനാർഥിയായ ‌എം ശങ്കർറൈ വിജയിക്കണമെന്നാണ‌് മംഗൽപാടിക്കാരുടെ ആഗ്രഹം. 

വെള്ളിയാഴ‌്ച പകൽ മംഗൽപാടി പഞ്ചായത്തിലെ മുട്ടം ഗേറ്റിന‌് സമീപത്തെ വീടുകളിൽ നിന്നും ശങ്കർറൈയുടെ പ്രചരണം തുടങ്ങുമ്പോൾ വ്യാപാരികളും പൗരപ്രമുഖരുമെല്ലാം ഹൃദ്യമായാണ‌് സ്വീകരിച്ചത‌്. ബന്തിയോട‌് അടുക്കയിലെ കൊച്ച‌ുപീടികയ‌്ക്ക‌് മുന്നിലെ ഇബ്രാഹിം, കുഞ്ഞിപ്പാ, മമ്മദ‌് എന്നിവരുടെ മുതിർന്ന കൂട്ടം സ്ഥാനാർഥിയെ കൈപിടിച്ച‌് അടുത്തിരുത്തി ആശംസകൾ നേർന്നു.  അടുക്കയിലെ ബീഡിതെറുപ്പ‌ുകാരിയായ ഗിരിജയും ഹോട്ടലുടമയായ ജയലക്ഷ‌്മിയും പറയുന്നു, മാഷിനെ മുൻപേ പരിചയമുണ്ട‌‌ന്ന‌്. 

മംഗൽപാടി കൂടാൽഗുത്തു തറവാട്ടിൽ നിന്നാണ‌് വെള്ളിയാഴ‌്ചത്തെ പ്രചരണം തുടങ്ങിയത‌്‌. അടുക്ക ജങ‌്ഷനിൽ വോട്ടഭ്യർഥിക്കാനെത്തിയ ശങ്കർറൈയെ കാത്ത‌് സ്വീകരണമുറിയിലെ ഇരിപ്പിടം ഒരുക്കി കാത്തിരുന്നു ഹനീഫഹാജി. 

മുട്ടം ഗേറ്റിന‌് മുന്നിലെ കടക്കാരൻ റോബർട്ട‌് വില്യം കുടിക്കാൻ വെള്ളം നൽകിയശേഷം വോട്ടുംനൽകുമെന്ന ഉറപ്പും നൽകി.
ശങ്കർറൈ എത്തുന്നതറിഞ്ഞ‌് ബന്തിയോട്ട മുഹമ്മദ‌് കല്യാണക്കുറിയുമായാണ‌് കാത്തിനിന്നത‌്. തെരഞ്ഞെടുപ്പ‌് തിരക്കാണെങ്കിലും ഏഴിന‌് നടക്കുന്ന വിവാഹത്തിലെത്തമെന്ന‌് സ്ഥാനാർഥിയുടെ ഉറപ്പ‌്. 

വൈകുന്നേരത്തോടെ പെരിങ്ങാടി ഗ്രാമത്തിലെത്തിയപ്പോൾ ആവേശം ഒട്ടുംചോർന്നിരുന്നില്ല. ഇസ്ലാം പുരയിൽ ദുബൈ ബസാർ മുഹമ്മദ‌ും കുടുംബവും സ്ഥാനാർഥിയെ എതിരേറ്റു. രണ്ടാം ഘട്ടപര്യടനത്തിലേക്ക‌് കടക്കുന്ന ശങ്കർറൈയ‌്ക്ക‌് എതിരാളികളുടെ മുനയൊടിഞ്ഞ പ്രചരണങ്ങൾ തെല്ലും ബാധിച്ചിട്ടില്ല. വിജയിക്കുമെന്നുള്ള തികഞ്ഞ ആത‌്മവിശ്വസത്തിലാണ‌് സ്ഥാനാർഥിയും എൽഡിഎഫും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.