തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത (എൻഎച്ച് 66) 45 മീറ്റർ വീതിയിൽ വികസിപ്പിക്കാൻ കരാറായതോടെ നിർമാണം തുടങ്ങുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി സംസ്ഥാന സർക്കാർ.[www.malabarflash.com]
ദേശീയപാത നിർമാണത്തിനായി ഭൂമി ഏറ്റെടുക്കൽ (ത്രീ ഡി) വിജ്ഞാപന നടപടികൾ പൂർത്തിയാക്കിയ വടക്കൻ കേരളത്തിലെ രണ്ടു റീച്ചുകളുടെ നിർമാണ പ്രവർത്തനങ്ങൾ അടുത്ത വർഷം മാർച്ച്- ഏപ്രിൽ മാസത്തോടെ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാനാണു തീരുമാനം.
തലപ്പാടി മുതൽ ചെങ്ങള വരെയുള്ള 39 കിലോമീറ്ററും, ചെങ്ങള മുതൽ നീലേശ്വരം വരെയുള്ള 37 കിലോമീറ്ററും ദേശീയപാത ആറുവരിപ്പാതയാക്കുന്നതിനുള്ള നടപടികളാണ് ആദ്യഘട്ടത്തിൽ സ്വീകരിക്കുക. ഈ ഭാഗത്ത് നിർമാണ നടപടികൾ വേഗത്തിലാക്കുന്നതിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിക്കുന്ന (ത്രീ ജി) വിജ്ഞാപന നടപടിയിലേക്കു കടക്കും.
ഭൂമിയുടെ വില നിശ്ചയിക്കുന്നതിനായി റവന്യു വകുപ്പിനെ ചുമതലപ്പെടുത്തും. ഭൂമി ഏറ്റെടുക്കൽ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടുള്ള 2013ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണു നഷ്ടപരിഹാരം നിശ്ചയിക്കുക. ഏറ്റെടുക്കുന്ന ഭൂമിയിലുള്ള വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും മറ്റു വസ്തുക്കളുടെയും (ചമയങ്ങൾ) വില കണക്കാക്കാൻ പൊതുമരാമത്തു ബിൽഡിംഗ്സ് വിഭാഗത്തെ ചുമതലപ്പെടുത്താൻ മന്ത്രി ജി. സുധാകരൻ നിർദേശം നൽകി.
കെട്ടിടത്തിന്റെ പഴക്കവും കണക്കാക്കിയാണു വില നിശ്ചയിക്കുന്നത്. എൻഎച്ച് 66 വികസനത്തിനു കേരളവും കേന്ദ്ര ഉപരിതലഗതാഗത ദേശീയപാതാ മന്ത്രാലയവും ധാരണാപത്രം ഒപ്പുവച്ചതിനെത്തുടർന്നു ദേശീയപാത അഥോറിറ്റി ഉന്നതർ രണ്ടാഴ്ചയ്ക്കകം കേരളത്തിലെത്തുന്നുണ്ട്. നടപടികൾക്കായി സമയ ദൈർഘ്യം നിശ്ചയിച്ചു നൽകുന്നതിനും ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് അന്തിമ രൂപം നൽകുന്നതിനുമുള്ള ചർച്ചകളാകും നടക്കുക. നിരവധി നിവേദനങ്ങൾ ലഭിച്ചതിൽ സംസ്ഥാന സർക്കാർ നിർദേശിച്ച അഞ്ചു സ്ഥലങ്ങൾ അടക്കമുള്ളിടത്തെ ഭൂമി ഏറ്റെടുക്കൽ രൂപരേഖയിൽ മാറ്റം വരുത്തും. ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവു പരമാവധി കുറയ്ക്കുകയാണു ലക്ഷ്യം. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകളിൽ തീർപ്പാക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കും.
ദേശീയപാത- 66ൽ തലപ്പാടി മുതൽ കഴക്കൂട്ടം വരെ 13 റീച്ചുകളിലായി 526 കിലോമീറ്റർ ദൂരമാണ് ആറുവരി പാതയാക്കി വികസിപ്പിക്കുന്നത്. മറ്റു 11 റീച്ചുകളിൽ ഭൂമിയുടെ കല്ലീടിൽ നടപടികൾ മാത്രമാണു പൂർത്തിയായത്. ഇവിടെ ഭൂമി ഏറ്റെടുക്കൽ നടപടിയിലേക്കു കടക്കേണ്ടതുണ്ട്. ഇത്തരം നടപടികൾ പൂർത്തിയാക്കാൻ ഏറെ സമയം എടുക്കുമെന്നാണു വിവരം. പേരോൾ- തളിപ്പറമ്പ് (40 കിലോമീറ്റർ), തളിപ്പറമ്പ്- മുഴുപ്പിലങ്ങാട് (36), അഴിയൂർ- വെങ്ങളം (39), രാമനാട്ടുകര- കുറ്റിപ്പുറം(53), കുറ്റിപ്പുറം- കപ്പിരികാട് (24), കപ്പിരിക്കാട്- ഇടപ്പള്ളി (89), തുറവൂർ -പറവൂർ (38), പറവൂർ- കൊറ്റംകുളങ്ങര (38), കൊറ്റംകുളങ്ങര-കൊല്ലം ബൈപാസ് (32), കൊല്ലം ബൈപ്പാസ്- കടന്പാട്ടുകോണം (32), കടന്പാട്ടുകോണം-കഴക്കൂട്ടം (29) എന്നിവയാണു മറ്റു റീച്ചുകൾ.
ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം ചെലവ് കേരളം ഏറ്റെടുക്കാമെന്നാണു ധാരണ. ഇതിന്റെ ഭാഗമായി 5200 കോടി രൂപ അനുവദിക്കും. 25,000 കോടിയിലേറെ രൂപ ഭൂമി ഏറ്റെടുക്കലിനായി വേണ്ടിവരും.

No comments:
Post a Comment