Latest News

പശുവിനെ കെട്ടാന്‍ പോയ ഗൃഹനാഥന്‍ പാമ്പുകടിയേറ്റു മരിച്ചു

ഉദുമ: പശുവിനെ കെട്ടാന്‍ പോയ ഗൃഹനാഥന്‍ പാമ്പുകടിയേറ്റു മരിച്ചു. പള്ളിക്കര ടോള്‍ ബൂത്തിന് സമീപം കോട്ടക്കുന്ന് ബോംബെ ഹൗസിലെ നാഗരാജ് (60) ആണ് മരിച്ചത്.[www.malabarflash.com]

തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം. പശുവിനെ കെട്ടാന്‍ പോയ നാഗരാജിനെ ഏറെ സമയം കഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടര്‍ന്ന് ഭാര്യ ദയാവതി അന്വേഷിച്ചു പോകുമ്പോഴാണ് ബോധമില്ലാതെ വീണു കിടക്കുന്നത് കണ്ടത്.
ഭാര്യ ബഹളം വെച്ചതിനെ തുടര്‍ന്ന് അടുത്തുള്ള ക്ഷേത്രത്തില്‍ വിജയദശമി ഉത്സവത്തിനെത്തിയ നാട്ടുകാരും, ബന്ധുക്കളും ചേര്‍ന്ന് മംഗ്ലൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മംഗ്ലൂരുവിലെ ആശുപത്രിയിലെ പരിശോധനയിലാണ് പാമ്പുകടിയേറ്റത് തിരിച്ചറിഞ്ഞത്.
ബേക്കല്‍ കോട്ടയുടെ പ്രവേശന കവാടത്തിന് സമീപം കച്ചവടക്കാരനും കോട്ടക്കുന്നിലെ പരേതനായ ഗോപാല കൃഷ്ണയുടെയും, ലക്ഷ്മി ബായിയുടേയും മകനാണ്.
മക്കള്‍: ചേതന്‍ (എന്‍ജിനീയര്‍ ബെംഗ്ലൂരു), ചൈത്ര (ഡിഗ്രി വിദ്യാര്‍ഥിനി മംഗ്ലൂരു)
സഹോദരങ്ങള്‍: ഹരിശ്ചന്ദ്ര (ഗള്‍ഫ്), ഭോജ രാജ് (കച്ചവടം കോട്ടക്കുന്ന്), സുജാത( ചന്ദ്രഗിരി), ശാലിനി, രൂപ, (ഇരുവരും മംഗ്ലൂരു), രാജേശ്വരി (ചന്ദ്രഗിരി)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.