Latest News

പൂട്ടിയിട്ട വീട് പട്ടാപ്പകല്‍ കൊള്ളയടിക്കാനെത്തിയ സംഘത്തില്‍പെട്ട കാസര്‍കോട് സ്വദേശി പയ്യന്നൂരില്‍ പിടിയില്‍

കാസര്‍കോട്: പൂട്ടിയിട്ട വീട് പട്ടാപ്പകല്‍ കൊള്ളയടിക്കാനെത്തിയ സംഘത്തില്‍ പെട്ട കാസര്‍കോട് സ്വദേശി പയ്യന്നൂരില്‍ പോലീസ് പിടിയിലായി. കാസര്‍കോട് പരവനടുക്കത്തെ ആഷിഖിനെ(31)യാണ് പയ്യന്നൂര്‍ എസ്.ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.[www.malabarflash.com] 

തിങ്കളാഴ്ച വൈകിട്ട് പയ്യന്നൂര്‍ കൊറ്റി റെയില്‍പാളത്തിന് സമീപം താമസിക്കുന്ന ഭാനുമതിയുടെ വീട്ടില്‍ കവര്‍ച്ച നടത്താനാണ് ആഷിഖ് അടക്കമുള്ള സംഘമെത്തിയത്. ഭാനുമതിയും കുടുംബവും വീടുപൂട്ടി പോയതായിരുന്നു. വീട് കുത്തിതുറന്ന് അകത്തുകയറിയ ആഷിഖും സംഘവും രണ്ടായിരം രൂപ കൈക്കലാക്കിയതിനുശേഷം സ്വര്‍ണം അടക്കമുള്ളവ കവര്‍ച്ച ചെയ്യാനുള്ള ഒരുക്കത്തിനിടെ വയോധികയായ ഭാനുമതി തിരിച്ചെത്തി. 

വീട്ടിനുള്ളില്‍ മോഷ്ടാക്കളുണ്ടെന്ന് വ്യക്തമായതോടെ ഭാനുമതി ബഹളംവെച്ചു. ഇതോടെ പരിസരവാസികള്‍ ഓടിയെത്തി വീടുവളഞ്ഞു. ആഷിഖിനെ പിടികൂടിയെങ്കിലും മറ്റുള്ളവര്‍ രക്ഷപ്പെട്ടു. ആഷിഖിനെ നാട്ടുകാര്‍ പയ്യന്നൂര്‍ പോലീസിന് കൈമാറി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.