കാസര്‍കോട്: ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ കൊലയാളികളെ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഖാസി കുടുംബവും ആക്ഷന്‍ കമ്മിറ്റിയും ഒപ്പുമരച്ചോട്ടില്‍ നടത്തുന്ന അനിശ്ചിതകാല സമരം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നു.[www.malabarflash.com]
ഇതിന്റെ ഭാഗമായി രണ്ട് ദിവസം രാപ്പകല്‍ സമരം സംഘടിപ്പിക്കും.
സമരത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ഒക്‌ടോബര്‍ 09 ബുധനാഴ്ച രാവിലെ 10 മണിക്ക് തുടങ്ങി വ്യാഴാഴ്ച രാവിലെ 10 മണി വരെയാണ് രാപ്പകല്‍ സമരം.
സമരത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ഒക്‌ടോബര്‍ 09 ബുധനാഴ്ച രാവിലെ 10 മണിക്ക് തുടങ്ങി വ്യാഴാഴ്ച രാവിലെ 10 മണി വരെയാണ് രാപ്പകല്‍ സമരം.
രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം വ്യാഴാഴ്ച രാവിലെ 10 മണിക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ പ്രമുഖ നേതാക്കളും മനുഷ്യാവകാശ സംഘടനാ നേതാക്കളും സംബന്ധിക്കും.
രാപ്പകല്‍ സമരം വന്‍വിജയമാക്കാന്‍ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്ന് കീഴൂര്‍ മംഗലാപുരം ഖാസിയും സമസ്ത ജില്ലാ പ്രസിഡണ്ടുമായ ത്വാഖാ അഹ് മദ് മൗലവി അല്‍ അസ്ഹരി ആഹ്വാനം ചെയ്തു.
No comments:
Post a Comment