കൊലാലംപൂര്‍: ഡിസംബര്‍ 27, 28, 29 തീയ്യതികളില്‍ നടക്കുന്ന സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ മലേഷ്യ പ്രചരണ സമിതി രൂപീകരിച്ചു. മലബാര്‍ മസ്ജിദില്‍ നട പ്രചരണ കവെന്‍ഷന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറായുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു.[www.malabarflash.com]
സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് സിറാജുദ്ദീന്‍ ജീലാനി ജൗഹര്‍ ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് എ.ബി.എം തങ്ങള്‍, ഹാജി അബൂബക്കര്‍ മേജര്‍, അബ്ദുല്ല ബിന്‍ അഹ്മദ് കുട്ടി, മലബാര്‍ മസ്ജിദ് ഇമാം അബ്ദുല്‍ റഷീദ് സഖാഫി, ഹാജി അബ്ദുല്‍ റസ്സാഖ്, ഐ.സി.എഫ് സെക്ര'റി മഖ്ബൂല്‍ സഖാഫി, ഹസ്ബുള്ള തളങ്കര, ബാപ്പു ഹാജി, ഖമറുദ്ദീന്‍ സഖാഫി, ലത്വീഫ് ഹാജി, സഫ്‌വാന്‍ തൃക്കരിപ്പൂര്‍, മുസ്തഫ സൈനി, ഹമീദ് എട്ടിക്കുളം പ്രസംഗിച്ചു. സഅദിയ്യ മലേഷ്യന്‍ ഓര്‍ഗനൈസര്‍ ശംസുദ്ദീന്‍ സഅദി സ്വാഗതവും കലാം കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു
No comments:
Post a Comment