ഉപ്പള: ഇന്ത്യ ഉറ്റുനോക്കുന്നത് യുവാക്കളെയാണെന്നും ചെറുപ്പക്കാരുടെ ചലനങ്ങളാണ് സമൂഹം വീക്ഷിക്കുന്നതെന്നും മുസ് ലിം ലീഗ് അഖിലേന്ത്യ സീനിയർ വൈസ് പ്രസിഡന്റ് എം.പി. അബ്ദുസമദ് സമദാനി പറഞ്ഞു.[www.malabarflash.com]
മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യൂത്ത് ഫോർ എം.സി പ്രമേയത്തിൽ യു.ഡി. വൈ. എഫ് ഉപ്പളയിൽ സംഘടിപ്പിച്ച യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു സമദാനി.
രാജ്യത്തെ ഇന്നത്തെ ദുരവസ്ഥയിൽ നിന്നും കരകയറ്റക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം. മഹാത്മ ഗാന്ധി സ്വപ്നം കണ്ട ഇന്ത്യയെ വീണ്ടെടുക്കണം. മതേതരത്വത്തിന്റെയും സ്നേഹത്തിന്റെ യും മണ്ണായ മഞ്ചേശ്വരത്ത് മഹാത്മ ഗാന്ധിയുടെ മതേതരത്വം വിജയിക്കണം.
പി.ബി. അബ്ദുൽ റസാഖ് താഴെക്കിടയിൽ പ്രവർത്തിച്ചു വന്ന നേതാവാണ്. ചുരുണ്ടിയ വർഷങ്ങൾ കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തിയ ജനപ്രതിനിധിയായ പി.ബി. പാവങ്ങൾക്ക് വേണ്ടിയാണ് നിയമസഭയിൽ ശബ്ദിച്ചത്. എല്ലാ വിഭാഗം ജനങ്ങളുടെയും മനം കവർന്ന പി.ബി. അബ്ദുൽ റസാഖിന്റെ പിൻഗാമിയായി എം.സി. ഖമറുദ്ദീനെ വിജയിപ്പിക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.
മണ്ഡലം യു.ഡി. വൈ. എഫ് ചെയർമാൻ യു.കെ സൈഫുല്ല തങ്ങൾ സ്വാഗതം പറഞ്ഞു. കൺവീനർ നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു. വി.ടി.ബൽറാം എം. എൽ.എ മുഖ്യ പ്രഭാഷണം നടത്തി. മുസ് ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി, മുൻ മന്ത്രി നാലകത്ത് സൂപ്പി, എം.എൽ എ മാരായ സി.മമ്മൂട്ടി, പി. അബ്ദുൽ ഹമീദ്, പാറക്കൽ അബ്ദുല്ല, പി.ഉബൈദുല്ല, മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സെക്രട്ടറി എ.കെ.എം അഷറഫ്, മഞ്ചേശ്വരം മണ്ഡലം യു.ഡി എഫ് ചെയർമാൻ എം.അബ്ബാസ്, കൺവീനർ മഞ്ജുനാഥആൾവ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷറഫ് എടനീർ, ജനറൽ സെക്രട്ടറി ടി.ഡി. കബീർ, ട്രഷറർ യൂസഫ് ഉളുവാർ, യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിത് മൗവ്വൽ, ശ്രീജിത്ത് മാടക്കാൽ, ലത്തീഫ് ഉപ്പള ഗേറ്റ്, ഗോൾഡൻ റഹ് മാൻ, അസീസ് കളത്തൂർ, അർഷാദ് വോർക്കാടി, ഷഫീഖ് റസാഖ് , റോബിൻ ഡിസൂസ എന്നിവർ പ്രസംഗിച്ചു.

No comments:
Post a Comment