ന്യൂഡൽഹി: "ഭാരത് മാതാ കി ജയ്’ വിളിക്കാത്തവരുടെ വോട്ടുകൾക്ക് വിലയില്ലെന്നു ഹരിയാനയിലെ ബിജെപി സ്ഥാനാർഥി സൊനാലി ഫോഗട്ട്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ബൽസാമണ്ഡിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ബിജെപി സ്ഥാനാർഥിയുടെ വിവാദ പ്രസ്താവന.[www.malabarflash.com]
ബൽസാമണ്ഡിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനു മുന്‍പ് സൊനാലി ഭാരത് മാതാ കി ജയ് എന്നു മുദ്രാവാക്യമായി വിളിച്ചു. ഇതിനോടു ജനങ്ങളിൽ ഭൂരിഭാഗവും പ്രതികരിച്ചില്ല. ഇതോടെ രോഷാകുലയായ സൊനാലി ജനങ്ങൾക്കു നേരെ കടുത്ത വാക്കുകൾ പ്രയോഗിച്ചു. "നിങ്ങൾ പാക്കിസ്ഥാനിൽനിന്നുള്ളവരാണോ? നിങ്ങൾ ഇന്ത്യക്കാരാണെങ്കിൽ നിർബന്ധമായും ഭാരത് മാതാ കി ജയ് വിളിക്കണം’ എന്നിങ്ങനെയായിരുന്നു സൊനാലിയുടെ വാക്കുകൾ.
തുടർന്നു സൊനാലി മുദ്രാവാക്യം വിളിച്ചപ്പോഴും ചിലർ പ്രതികരിച്ചില്ല. ഇതോടെ വീണ്ടും രോഷംകൊണ്ട സൊനാലി "നിങ്ങളെപ്പോലെ ചീഞ്ഞ രാഷ്ട്രീയത്തിന്റെ പേരിൽ രാജ്യത്തിനു ജയ് വിളിക്കാത്ത ചില ഇന്ത്യക്കാരെയോർത്ത് എനിക്കു ലജ്ജ തോന്നുന്നു. ഭാരത് മാതാ കി ജയ് വിളിക്കാത്തവരുടെ വോട്ടിനു വിലയില്ല’ എന്നും പറഞ്ഞു. നിങ്ങൾക്കു നിങ്ങളോടു തന്നെ ലജ്ജ തോന്നണമെന്നും ടിക് ടോക് താരം കൂട്ടിച്ചേർത്തു.
സമൂഹമാധ്യമമായ ടിക് ടോക്കിൽ ലക്ഷക്കണക്കിനു പേർ പിന്തുടരുന്ന സൊനാലി അദംപൂരിൽനിന്നാണു മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ കുൽദീപ് ബിഷ്ണോയിയാണ് എതിർസ്ഥാനാർഥി. മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ മകനാണു കുൽദീപ്. ഒക്ടോബർ 21-നാണ് ഹരിയാനയിൽ തെരഞ്ഞെടുപ്പ്.

No comments:
Post a Comment