Latest News

പതിനേഴുകാരനായ സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം രഹസ്യമാക്കിവെച്ച പതിനാലുകാരി പ്രസവിച്ചു

തലശ്ശേരി: പതിനേഴുകാരനായ സഹോദരന്റെ ലൈംഗിക പീഡനത്തിനിരയായ പതിനാലുകാരി പെണ്‍കുട്ടി സംഭവം രഹസ്യമാക്കിവെച്ചു. ഗര്‍ഭിണിയായി പ്രസവിക്കുക കൂടി ചെയ്തതോടെ സംഭവം കഴിഞ്ഞ ദിവസം നാടറിഞ്ഞു.[www.malabarflash.com]

തലശ്ശേരിക്കടുത്ത ഒരു ഗ്രാമത്തില്‍ താമസിക്കുന്ന ഒമ്പതാംതരം വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയാണ് സ്വന്തം സഹോദരന്റെ കുഞ്ഞിന് ആശുപത്രിയില്‍ ജന്മം നല്‍കിയത്. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേലീസെത്തി അതീവരഹസ്യമായി പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്തു.

രാത്രി മറ്റ് കുടുംബാംഗങ്ങള്‍ ഉറങ്ങിക്കിടക്കുന്ന സമയത്ത് സഹോദരന്‍ കിടപ്പുമുറിയിലെത്തി തനിക്കൊപ്പം കിടക്കാറുണ്ടെന്നും ഇതിനിടയിലാണ് ലൈംഗികചൂഷണം നടത്തിയതെന്നുമാണ് പെണ്‍കുട്ടി പേലീസിനോട് വെളിപ്പെടുത്തിയത്.

നാണക്കേടും പേടിയും കാരണം ഇക്കാര്യം പെണ്‍കുട്ടി രക്ഷിതാക്കളെ പോലും അറിയിച്ചിരുന്നില്ല. ഈ അവസരം മുതലാക്കി സഹോദരന്‍ പെണ്‍കുട്ടിയെ തുടര്‍ന്നും ലൈംഗികവേഴ്ചക്കിരയാക്കിക്കൊണ്ടിരുന്നു. ഒരു ദിവസം പെണ്‍കുട്ടി വീട്ടില്‍ തലചുറ്റിവീണതോടെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഗര്‍ഭിണിയാണെന്ന് മനസിലായി.

സഹോദരനാണ് ഇതിന് പിന്നിലെന്ന് മനസിലാക്കിയ വീട്ടുകാര്‍ മാനഹാനി ഭയന്ന് വിവരം ആരെയും അറിയിച്ചില്ല. രക്ഷിതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് പരിശോധന നടത്തിയ ആശുപത്രിയിലെ ജീവനക്കാരും ഈ വിവരം പുറത്തുവിട്ടിരുന്നില്ല. പ്രസവം നടന്നതോടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായ കാര്യം പുറംലോകമറിഞ്ഞത്. പതിനേഴുകാരനെതിരെ പോക്‌സോ നിയമപ്രകാരം പേലീസ് കേസെടുക്കുമെന്നാണ് വിവരം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.