Latest News

മഞ്ചേശ്വരത്തേത്​ കള്ളവോട്ട് ​ശ്രമം തന്നെ -ടിക്കാറാം മീണ

തിരുവനന്തപുരം: മഞ്ചേശ്വരത്ത്​ നടന്നത്​ കള്ളവോട്ടിനുള്ള ശ്രമംതന്നെയാണെന്ന്​ മുഖ്യതെരഞ്ഞെടുപ്പ്​ ഓഫിസർ ടിക്കാറാം മീണ. വോർക്കാടി പഞ്ചായത്തിലെ 42ാം ബൂത്തിലാണ്​ സംഭവം നടന്നത്​.[www.malabarflash.com] 

നഫീസ എന്ന പേരിലെ മറ്റൊരാളുടെ വോട്ട്​ ചെയ്യാനാണ്​ പാത്തൂർ സ്വദേശി നഫീസ ശ്രമിച്ചത്​. ഇവർക്ക്​ ഈ  ബൂത്തിലായിരുന്നില്ല വോട്ട്​. നഫീസക്കെതിരെ ഐ .പി.സി 171 എഫ്​, ഡി വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കും. മഞ്ചേശ്വരം പോലീസ്​ കേസെടുത്തിട്ടുണ്ട്​. നഫീസ മുസ്​ലിം ലീഗ്​ പ്രവർത്തകയാണെന്ന്​ ചോദ്യങ്ങൾക്ക്​ മറുപടിയായി മീണ വ്യക്തമാക്കി.

സംസ്ഥാനത്തെ അഞ്ച്​ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 69.93 ശതമാനം പോളിങ്​ നടന്നതായി ടിക്കാറാം മീണ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അന്തിമകണക്കുപ്രകാരം മഞ്ചേശ്വരം -75.78, എറണാകുളം -57.90, അരൂർ -80.47, കോന്നി -70.07, വട്ടിയൂർക്കാവ്​ -62.66 എന്നിങ്ങനെയാണ്​ പോളിങ്​ ശതമാനം.

വോട്ടെണ്ണാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ എട്ടിന്​ ​​എണ്ണൽ ആരംഭിക്കും. ആദ്യം തപാൽബാലറ്റും തുടർന്ന് ഇ.വി.എമ്മുകളും എണ്ണും.

മഞ്ചേശ്വരത്ത് പൈവളികേ നഗർ ഗവ. എച്ച്.എസ്, എറണാകുളത്ത് മഹാരാജാസ് കോളജ്​, അരൂരിൽ പള്ളിപ്പുറം എൻ.എസ്.എസ് കോളജ്, കോന്നിയിൽ എലിയറയ്ക്കൽ അമൃത വി.എച്ച്.എസ്.എസ്, വട്ടിയൂർക്കാവിൽ പട്ടം സന്റ് മേരീസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ.

രാവിലെ 11ഓടെ ഫലസൂചന ലഭിക്കും. ഔദ്യോഗികപ്രഖ്യാപനം ഉച്ചക്ക്​ മൂ​ന്നോടെയും. വോട്ടെണ്ണൽകേന്ദ്രം പൂർണമായി സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും. ഓരോ മണ്ഡലത്തിലെയും അഞ്ച്​ വിവിപാറ്റ്​ ബാലറ്റുകളാണ്​ എണ്ണുക. ഇതും കാമറയിൽ പകർത്തും. വിവിപാറ്റ്​ കൗണ്ടിങ്​ ബൂത്തിൽ സി.സി.ടി.വിയും ഏർ​പ്പെടുത്തും.

ഉപതെരഞ്ഞെടുപ്പിൽ മഴമൂലം പോളിങ്ങിന്​ പ്രയാസമുണ്ടായ ബൂത്തുകളിൽ റീപോളിങ്​ ഉണ്ടാകില്ല. റീ പോൾ ആവശ്യപ്പെട്ടുള്ള കത്തുക​​ളൊന്നും തനിക്ക്​ ലഭിച്ചില്ല.  മുഖ്യതെരഞ്ഞെടുപ്പ്​ ഓഫിസറല്ല ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്​. ഏതെങ്കിലും ബൂത്തിൽ പോളിങ്ങിന്​ സമയം നീട്ടിനൽകണമെങ്കിൽ ഇത്​ സംബന്ധിച്ച്​ റിപ്പോർട്ട്​ നൽകേണ്ടത്​ പ്രിസൈഡിങ്​ ഓഫിസറാണ്​. ​

ഒരു വോട്ട്​ പോലും ചെയ്യാനാകാത്ത സാഹചര്യം, വോട്ടുയന്ത്രങ്ങൾ തട്ടിക്കൊണ്ടുപോകൽ, മറ്റ്​ സാങ്കേതികതകരാറുകൾ എന്നിവയുണ്ടാകു​മ്പോ ഴാണ്​ മാറ്റിവെക്കലോ സമയം നീട്ടലോ ആവശ്യപ്പെട്ട്​ പ്രിസൈഡിങ്​ ഓഫിസർമാർ റിപ്പോർട്ട്​ സമർപ്പിക്കുക. അഞ്ച്​ മണ്ഡലങ്ങളിൽനിന്നും ഇത്തരം റിപ്പോർട്ടില്ല.

പോളിങ്​ മാറ്റിവെക്കലിന്​ നീണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്​. ഗസറ്റ്​ വിജ്ഞാപനത്തിലൂടെയാണ്​​ വോട്ടെടുപ്പ്​ സമയം പ്രഖ്യാപിക്കുന്നത്​. സമയപരിധിയിൽ ഭേദഗതി വരുത്താൻ ഗസറ്റ്​ വിജ്ഞാപനമിറക്കണം. തെരഞ്ഞെടുപ്പ്​ കമീഷനാണ്​ ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത്​. അതേസമയം ആറ്​ മണി​വരെ പോളിങ്​ സ്​റ്റേഷനിലെത്തുന്നവർക്കെല്ലാം ടോക്കൺ നൽകി വോട്ടുരേഖപ്പെടുത്താൻ സാഹചര്യവുമൊരുക്കിയിരുന്നു.
കൂടുതൽ യന്ത്രങ്ങൾ പണിമുടക്കിയത്​​ മ​ഞ്ചേശ്വരത്ത്​, റിപ്പോർട്ട്​ തേടി
അഞ്ച്​ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനായി 896 വോട്ടുയന്ത്രങ്ങളാണ്​ ഉപയോഗിച്ചത്​. കൂടുതൽ വോട്ടുയ​ന്ത്രങ്ങൾക്ക്​ കേടുപാടുണ്ടായത്​ മഞ്ചേശ്വരത്താണ്​ -24. എറണാകുളത്ത്​ അഞ്ചും അരൂരിൽ ഏഴും കോന്നിയിൽ 11 ഉം വട്ടിയൂർക്കാവിൽ നാലും വോട്ടുയന്ത്രങ്ങൾ തകരാറിലായി.

മഞ്ചേശ്വരത്ത്​ ഇത്രയധികം തകരാറുണ്ടായ സാഹചര്യം പരിശോധിക്കാനും റിപ്പോർട്ട്​ സമർപ്പിക്കാനും ഉ​േദ്യാഗസ്ഥർക്ക്​ നിർദേശം നൽകി. 12 കൺട്രോൾ യൂനിറ്റുകൾക്കും തകരാറുണ്ടായി. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.