കാസര്‍കോട്: കോട്ടക്കുന്ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ശംസുൽ ഉലമ മെമ്മോറിയൽ ഹിഫ്ളുൽ ഖുർആൻ കോളേജ് അഞ്ചാം വാർഷികവും ഒന്നാം സനദ് ദാന മഹാ സമ്മേളനവും മാർച്ച് 27 28 29 തീയതികളിൽ നടത്താൻ തീരുമാനിച്ചു.[www.malabarflash.com]
കോളേജ് പ്രിൻസിപ്പാൾ ഹാഫിസ് റാഷിദ് ഫൈസിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചെയർമാൻ സയ്യിദ് കെഎസ് അലി തങ്ങൾ കുമ്പോൾ ഉദ്ഘാടനവും തീയതിയും പ്രഖ്യാപിച്ചു സയ്യിദ് ത്വാഹാ ജിഫ്രി തങ്ങൾ പറപ്പാടി പ്രാർത്ഥനക്ക് നേതൃത്വം നൽകി. കബീർ ഫൈസി പെരിങ്കടി ഉദ്ബോധന പ്രസംഗം നടത്തി.
നൗഫൽ ഫൈസി പള്ളത്തൂർ, ഹമീദ് ഹാജി പറപ്പാടി, എസ് കെ മുഹമ്മദലി ഹാജി മൊഗർ, എസ് എം ഷാഫി ഹാജി കോട്ടക്കുന്ന്, ഹനീഫ ഹാജി കമ്പാർ, ആമു ഹാജി ഡി എം, മൊയ്തീൻ കോട്ടക്കുന്ന്, പിഎസ് ഫസൽ മജൽ, അബൂബക്കർ മുഡൂർ, അബ്ദുറഹ്മാൻ പറപ്പാടി, എസ് എം നൂറുദ്ദീൻ, ഗഫൂർ കോട്ടക്കുന്ന്, ജലീൽ കെ എ സംബന്ധിച്ചു. സെക്രട്ടറി റഫീഖ് ഹാജി കോട്ടക്കുന്ന് സ്വാഗതവും റഫീഖ് വയൽ നന്ദിയും പറഞ്ഞു
No comments:
Post a Comment