Latest News

യു.എ.ഇ ദേശീയ ദിനം: വിപുലമായ ആഘോഷത്തിന് കെഎംസിസി ഒരുങ്ങി, 1001 അംഗ സ്വാഗത സംഘം രൂപീകരിച്ചു

ദുബൈ: 'നാടിനൊപ്പം നാലരപ്പതിറ്റാണ്ട്' എന്ന പ്രമേയത്തിൽ നടക്കുന്ന നാല്പത്തി അഞ്ചാം വാർഷികാഘോഷങ്ങൾക്കൊപ്പം യു.എ.ഇ യുടെ നാല്പത്തി എട്ടാമത് ദേശീയ ദിനവും ഷെയ്ഖ് സായിദിന്‍റെ സ്മരണകൾ ഉണർത്തുന്ന ടോളറൻസ് വർഷാചരണവും അതിവിപുലമായ സംഘടിപ്പിക്കാൻ ദുബൈ കെ.എം.സി.സി 1001 അംഗ സ്വാഗത സംഘത്തിന് രൂപം നൽകി.[www.malabarflash.com]

നാടിനും പ്രവാസികൾക്കും ഗുണകരവും യു.എ.ഇയോടുള്ള ഹൃദയ ബന്ധം ശക്തിപ്പെടുത്തുന്നതുമായ വൈവിധ്യമാർന്ന പരിപാടികൾ ആഘോഷത്തിന്‍റെ ഭാഗമായി നടക്കും.

നവംബർ 7 മുതൽ ഡിസംബർ ആറുവരെ 15 ഇന പരിപാടികൾ അരങ്ങേറും വ്യത്യസ്ത പരിപാടികളിൽ ഗൾഫിലും നാട്ടിലുമുള്ള പ്രഗത്ഭ വ്യക്തിത്വങ്ങൾ സംബന്ധിക്കും.തലമുറ സംഗമം, പണ്ഡിത സംഗമം, ദുബൈ പോലീസുമായി ചേർന്നുള്ള പരേഡ്, ക്ലീൻ അപ് വേൾഡ് പങ്കാളിത്തം, രക്തസാക്ഷിത്വ ദിനാചരണരം, സംരംഭകത്വ സമ്മേളനം, നാട്ടിൽ നിന്നും വരുന്ന വിദഗ്‌ധ ഡോക്ടർമാരുടെ സംഘം നയിക്കുന്ന മെഡിക്കൽ കേമ്പ്, ചിത്ര-ചരിത്ര പ്രദർശനം, സർഗധാര കലോൽസവം, കായിക മേള, കാമ്പസ് കോൺഫറസ്‌, വനിതാ സമ്മേളനം, സമാപന പൊതുസമ്മേളനം, കലാനിശ എന്നിവ വിവിധ വേദികളിലായി നടക്കും. 

ദുബൈ കെ.എം.സി.സിയിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മുസ്ഥഫ വേങ്ങര സ്വാഗതം പറഞ്ഞു.

ഹംസ തൊട്ടി, ടി.പി മഹമൂദ് ഹാജി, ഒ.കെ ഇബ്രാഹിം,റഈസ് തലശേരി, ഒ.മൊയ്തു, എൻ.കെ ഇബ്രാഹിം, അബൂബക്കർ ഹാജി മലപ്പുറം, യൂസഫ് മാസ്റ്ർ , അഷ്റഫ് കൊടുങ്ങല്ലൂർ,ഹനീഫ് ചെർക്കള, ഹസ്സൻ ചാലിൽ, മീജീദ് മടക്കി മല,നിസാമുദ്ദീൻ കൊല്ലം,അഡ്വ.ഖലീൽ ഇബ്രാഹിം വിവിധ ജില്ലാ പ്രതിനിധികൾ സംസാരിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.