ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ നിലവിലെ പൂജാരിയുടെ തറവാടായ ഉദുമ പടിഞ്ഞാർ വയനാട്ടുകുലവൻ തറവാട്ടിൽ കുടുംബ സംഗമം നടന്നു. കുടുംബാംഗങ്ങളും സന്താനങ്ങളും പങ്കെടുത്തു.[www.malabarflash.com]
സുനീഷ് പൂജാരി ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീധരൻ കപ്പണക്കാൽ അധ്യക്ഷത വഹിച്ചു.തറവാട് കാരണവർ പന്തൽ കുഞ്ഞിരാമൻ, കൃഷ്ണൻ പാത്തിക്കാൽ, ഉദയമംഗലം സുകുമാരൻ, അഡ്വ.പി ശേഖരൻ, വിനോദ് കളനാട്, വാസു ചെണ്ട, നാരായണി കൊക്കാൽ, പന്തൽ നാരയണൻ എന്നിവർ പ്രസംഗിച്ചു.
തറവാട് പുത്തരികൊടുക്കൽ അടിയന്തിരം ജനുവരി 11ന് നടക്കും.
No comments:
Post a Comment