തച്ചങ്ങാട്: കെഎഎസ് ചോദ്യ പേപ്പറിൽ മുഴുവൻ ചോദ്യങ്ങളും മലയാളത്തിലാക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനം ആവശ്യപെട്ടു.[www.malabarflash.com]
ഐക്യ മലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പിഎസ്‌സി ഓഫീസിന് മുന്നിൽ നടന്ന നിരാഹാര സമരം നടത്തിയിരുന്നു. ഇതിനെതുടർന്ന് മുഴുവൻ ചോദ്യങ്ങളും മലയാളത്തിൽ നൽകുമെന്ന പിഎസ്‌സി നൽകിയ ഉറപ്പ് ഇപ്പോൾ ലംഘിച്ചിരിക്കുകയാണ്. ഈ കാര്യം പിഎസ്‌സി വിജ്‌ഞാപനത്തിലും നൽകിയിട്ടില്ല. അതിനാൽ ഇത് തിരുത്തണം. മാതൃഭാഷയ്‌ക്കായി കേരളത്തിൽ നടക്കുന്ന സമരങ്ങളോട് സമ്മേളനം ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
സംസ്ഥാന സർക്കാർ ജില്ലയിൽ അനുവദിച്ച ടിഎസ് തിരുമുമ്പ് സ്‌മാരക സാംസ്‌കാരിക സമുച്ചയത്തിന്റെ നിർമാണ് ഉടൻ തുടങ്ങുക, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള കലാ പരിശീലനം കേന്ദ്രങ്ങൾ ആരംഭിക്കുക, പുതിയ എഴുത്തുകാരുടെ പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കാനാവശ്യമായ സർക്കാർ സംവിധാനങ്ങൾ ജില്ലകളിൽ തുടങ്ങുക, സ്‌കൂൾ കലോത്സവങ്ങളുടെ നടത്തിപ്പിലും ഉള്ളടുക്കത്തിലും പൊളിച്ചെഴുത്ത് നടപ്പാക്കുക, സംഗീത നാടക അക്കാദമിയുടെ നാട പഠന കളരികൾ പുനരംഭിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.
തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിൽ ഗിരീഷ് കർണാട നഗറിൽ സമ്മേളനം നോവലിസ്‌റ്റും വിവർത്തകനുമായ ടി ഡി രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് സി എം വിനയചന്ദ്രൻ അധ്യക്ഷനായി. ഡോ. എൻ പി വിജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി രവീന്ദ്രൻ കൊടക്കാട് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ലൈബ്രറി കൺസിൽ സംസ്ഥാന സെക്രട്ടറി പി അപ്പുക്കുട്ടൻ, ജില്ലാ സെക്രട്ടറി പി വി കെ പനയാൽ, വാസുചോറോട് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർപേഴ്‌സൺ എം ഗൗരി സ്വാഗതവും കൺവീനർ അജയൻ പനയാൽ നന്ദിയും പറഞ്ഞു.
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റായി സി എം വിനയചന്ദ്രനെയും സെക്രട്ടറിയായ ജയചന്ദ്രൻ കുട്ടമ്മത്തിനെയും ട്രഷറായി വി വി കൃഷ്‌ണനെയും സമ്മേളനം തെരഞ്ഞെടുത്തു. 50 അംഗ ജില്ലാ കമ്മിറ്റിയിലെ മറ്റു ഭാരവാഹികൾ: കെ എം ബാലകൃഷ്‌ണൻ, അജയൻ പനയാൽ, വത്സല നാരായണൻ (വൈസ് പ്രസിഡന്റ്), ജി അംബുജാക്ഷൻ, ഡോ. പൂവണി പുതിയറക്കൽ, എൻ പി വിജയൻ (ജോയിന്റ് സെക്രട്ടറി).
No comments:
Post a Comment