Latest News

പുത്തൂരിലെ ഇരട്ട കൊല; പ്രതി അറസ്റ്റില്‍

സുള്ള്യ: കര്‍ണാടകയിലെ പുത്തൂര്‍ താലൂക്കിലെ കുരിയ ഹൊസ്മാറില്‍ രണ്ടു പേരെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. കുരിയ കട്ടത്തരു നിവാസിയും മരിച്ച കുടുംബത്തിന് അടുത്ത ബന്ധമുളള കരീം ഖാനെയാണ്‌ പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

ഹൊസ്മാറിലെ ഷേക്ക് കൊഗ്ഗു സാഹിബ് (70), കൊച്ചു മകള്‍ ശമിയാ ഭാനു(16) എന്നിവരാണു മരിച്ചത്. കൊഗ്ഗു സാഹിബിന്റെ ഭാര്യ ഖദീജാബിയെ (65) ഗുരുതരമായി പരുക്കേറ്റ നിലയില്‍ പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലാണ്.
പൂത്തൂര്‍ പോലീസിന്റെ പഴുതടച്ച അന്വേഷണത്തില്‍ സംഭവം പുറത്തുവന്ന് 24 മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.
കൊഗ്ഗു സാഹിബും ഭാര്യയും ഇവരുടെ മകളുടെ പുത്രി ശമിയാ ഭാനുവുമാണു വീട്ടില്‍ ഉണ്ടായിരുന്നത്. ദക്ഷിണ കന്നഡ എസ്പി ബി എം ലക്ഷ്മിപ്രസാദിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
മോഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ നവംബര്‍ 17 ഞായറാഴ്ച രാത്രി 11 മണിയോടെ മേല്‍ക്കൂരയും മതിലും തമ്മിലുള്ള വിടവിലൂടെ പ്രതി കരീം മരിച്ച കോഗ്ഗു സാഹിബിന്റെ വീട്ടില്‍ കയറുകയായിരുന്നു. മോഷണത്തിനിടെ വീട്ടുകാര്‍ ഉറക്കമുണര്‍ന്നു. കരീമിനെ കുടുംബം തിരിച്ചറിഞ്ഞതോടെയാണ് കൊലപാകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
കൂടാതെ, മരിച്ച കോഗ്ഗു സാഹിബുമായി പ്രതി കരീം ഖാന്‍ മുമ്പ് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതു കൂടിയാണ്ക്രൂരമായ കൊലയിലേക്ക് നയിച്ചത്. അരിവാള്‍ കത്തി ഉപയോഗിച്ചാണ് കൊല നടത്തിയത്. ഇതിനിടെ കരീമിന്റെ കൈക്കും മുറിവേററിരുന്നു. 

കൃത്യത്തിന് ശേഷം 30 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും 6,000 രൂപയും മോഷ്ടിച്ച് വീടിന്റെ പിന്‍വാതിലിലൂടെ രക്ഷപ്പെട്ട കരീം ആശുപത്രിയില്‍ ചികിത്സ തേടിയതായി പോലീസിന് രഹസ്യം വിവരം ലഭിക്കുകയായിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇയാള്‍ കുററം സമ്മതിക്കുകയായിരുന്നു. ഇതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.