നാഗ്പുർ: ലോകത്തിലെ ഏറ്റവും ഉയരംകുറഞ്ഞ സ്ത്രീയായ ജ്യോതി ആംഗെയുടെ നാഗ്പുരിലെ വീട്ടിൽനിന്ന് പണവും ആഭരണങ്ങളും മോഷണംപോയി.[www.malabarflash.com]
ചൊവ്വാഴ്ച രാത്രിയാണ് ആംഗെയുടെ വീട്ടിൽ മോഷ്ടാക്കൾ കയറിയത്. പരിപാടിയിൽ പങ്കെടുക്കുന്നതിന് മാതാപിതാക്കൾക്കൊപ്പം യു.എസിൽ പോയതായിരുന്നു 25കാരിയായ ആംഗെ.
മടങ്ങിയെത്തുന്ന ആംഗെയെയും മാതാപിതാക്കളെയും സ്വീകരിക്കാൻ സഹോദരനും ഭാര്യയും വീടുവിട്ട സമയത്താണ് മോഷണം. 60,000രൂപ വിലവരുന്ന ആഭരണങ്ങളും കവർന്നു. സഹോദരന്റെ പരാതിയിൽ നന്ദവനം പോലീസ് കേസെടുത്തു 62.8 സെന്റീ മീറ്റർ മാത്രം ഉയരമുള്ള ജ്യോതി ആംഗെ തന്റെ 18ാമത്തെ വയസ്സിൽ 2011 ഡിസംബർ 16ന് ഗിന്നസ് റെക്കോഡ് ബുക്കിൽ കയറിയിരുന്നു.
‘ബിഗ് ബോസ് 6ൽ’ പങ്കെടുത്ത ഇവരുടെ മെഴുകുപ്രതിമ പുണെയിലെ പ്രശസ്തമായ സെലിബ്രിറ്റി വാക്സ് മ്യൂസിയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.

No comments:
Post a Comment