Latest News

മത്സ്യത്തൊഴിലാളി ദിനത്തില്‍ പാരമ്പര്യ മത്സ്യത്തൊഴിലാളിയെ ആദരിച്ച് ബേക്കല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

ഉദുമ: ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മത്സ്യത്തൊഴിലാളി ദിനമായ ബുധനാഴ്ച ബേക്കല്‍ കടപ്പുറത്തെ പാരമ്പര്യ മത്സ്യത്തൊഴിലാളിയായ ദാസന്‍ ചാമന്‍കടവനെ വീട്ടില്‍ സന്ദര്‍ശിച്ച് ആദരിച്ചു.[www.malabarflash.com]

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ 'വിദ്യാലയം പ്രതിഭയോടൊപ്പം' എന്ന പരിപാടിയുടെ ഭാഗമായാണ് കുട്ടികള്‍ സന്ദര്‍ശനം നടത്തിയത്. പന്ത്രണ്ടാം വയസ്സില്‍ ഉപജീവനത്തിനായി മത്സ്യബന്ധനം തൊഴിലായി സ്വീകരിച്ച ദാസന്‍ കടലറിവുകളുടെ സൂക്ഷിപ്പുകാരനാണെന്ന് അദ്ദേഹവുമായുള്ള അഭിമുഖത്തില്‍ കുട്ടികള്‍ തിരിച്ചറിഞ്ഞു. 

പഴയ കാലത്തെയും പുതിയ കാലത്തെയും മത്സ്യ ബന്ധന രീതികള്‍ ഓരോ സീസണിലെയും കടലിന്റെ ഭാവമാറ്റങ്ങള്‍, കാറ്റിന്റെ ഗതിനിര്‍ണയം, കടലിന്റെ കോള് തിരിച്ചറിയല്‍ തുടങ്ങിയ വിശേഷങ്ങള്‍ അനുഭവസമ്പന്നനായ ദാസന്‍ വിവരിച്ചപ്പോള്‍ കുട്ടികള്‍ക്ക് അതൊരു പുതിയൊരു അനുഭവമായി മാറുകയായിരുന്നു. 

ബാലന്‍ കളിയന്‍ വെള്ളച്ചപ്പാടന്‍, വാര്‍ഡ് മെമ്പര്‍ ശംഭു ബേക്കല്‍, മത്സ്യത്തൊഴിലാളികളായ സാജിദത്തന്‍, രമേശന്‍, അനീഷ്, മോഹനന്‍, ദിനേശന്‍, ബേബി, സരള, സുമ എന്നിവരും വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം സന്നിഹിതരായിരുന്നു. അധ്യാപകരായ വേണു സി കെ, ജയപ്രകാശ് എ കെ, നിഷ പി, സീന കെ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.