കുമ്പള: താരിഫ് ഓര്‍ഡര്‍ നടപ്പിലായതോടെ പ്രതിസന്ധിയിലായ ചെറുകിട കേബിള്‍ ടി വി മേഖലയെ സംരക്ഷിക്കുന്നതിന് അശാസ്ത്രീയമായ വൈദ്യുതി തൂണ്‍ വാടക കുറവ് വരുത്തി പുനര്‍ നിശ്ചയിക്കണമെന്ന് സി.ഒ.എ 12 ാമത് കാസര്‍കോട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.[www.malabarflash.com]
കുമ്പള വ്യാപാരഭവന്‍ ഹാളില്‍ നടന്ന സമ്മേളനം കുമ്പള ഗ്രാമ പഞ്ചായത്തംഗം രമേശ് ഭട്ട് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ ഹരികാന്ത് അധ്യക്ഷത വഹിച്ചു. സി.ഒ.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എം മന്‍സൂര്‍ അലി മുഖ്യാതിഥിയായിരുന്നു.
ചെറുകിട സംരംഭകര്‍ക്കുള്ള ജി.എസ്.ടി പരിധി 40 ലക്ഷം രൂപയാണെങ്കിലും കേബിള്‍ ടി.വി മേഖലയ്ക്ക് 20 ലക്ഷം രൂപയാണ്. ചെറുകിട സംരംഭകമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേബിള്‍ ടി.വിയ്ക്ക് കൂടി ജി.എസ.്ടി പരിധി 40 ലക്ഷം രൂപയായി ഉയര്‍ത്തി ഈ ന്യൂനത പരിഹരിക്കണം. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കെ.ഫോണ്‍ പദ്ധതിയില്‍ ചെറുകിട കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരെ കൂടി ഉള്‍പ്പെടുത്തണം. പൊട്ടിപ്പൊളിഞ്ഞ കാസര്‍കോട്-മഞ്ചേശ്വരം ദേശീയ പാത റിപ്പയര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സി.ഒ.എ ജില്ലാ പ്രസിഡണ്ട് എം.മനോജ് കുമാര്‍, സെക്രട്ടറി ലോഹിതാക്ഷന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷുക്കൂര്‍ കോളിക്കര, കെ രഘുനാഥ്, ശ്രീനാരായണന്‍, സി.സി.എന്‍ ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍, ജില്ല ജോയിന്റ് സെക്രട്ടറി വി.വി മനോജ് കുമാര്‍, മേഖലാ സെക്രട്ടറി സുനില്‍ കുമാര്‍, ശ്രീ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment