കൊച്ചി: വിതരണത്തിനെത്തിച്ച രേഖകളില്ലാത്ത 8.6 കിലോഗ്രാം വെള്ളിയാഭരണങ്ങള്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ചെന്നൈ-ആലപ്പുഴ എക്സ്പ്രസില്‍ എത്തിയ തമിഴ്നാട് സേലം സ്വദേശി ചന്ദ്രശേഖരനെ(41)യാണ് ആര്‍പിഎഫ് പ്രത്യേക സംഘം പിടികൂടിയത്.[www.malabarflash.com]
കോയമ്പത്തൂരില്‍ നിന്ന് വാങ്ങിയ പുതിയ വെള്ളിയാഭരണങ്ങള്‍ കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനെത്തിച്ചതാണ്. മാല, മോതിരം, കമ്മല്‍, പാദസരം എന്നിവയാണ് ആഭരണങ്ങളിലുള്ളത്. ആഭരണങ്ങള്‍ക്ക് അര ലക്ഷം രൂപ വിലവരും. ആര്‍പിഎഫ് അസിസ്റ്റന്റ് കമ്മിഷണര്‍ ടി എസ് ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
No comments:
Post a Comment