Latest News

വിശ്വാസികളുടെ മനം കവര്‍ന്ന് മുഹിമ്മാത്ത് മീലാദ് റാലി

പുത്തിഗെ: വിശ്വ ഗുരു മുഹമ്മദ് നബി (സ)യുടെ 1494ാം ജന്മദിന ആഘോഷ ഭാഗമായി മുഹിമ്മാത്ത് വിദ്യാര്‍ത്ഥികള്‍ നബികീര്‍ത്തനാരവങ്ങളുമായി നടത്തിയ നബി ദിന റാലി നാട്ടുകാര്‍ക്ക് ഉണര്‍വ്വേകി. മുഹിമ്മാത്ത് മഖാം സിയാറത്തോടെ ആരംഭിച്ച റാലി കട്ടത്തടുക്കയില്‍ നിന്നും സ്വീകരണം ഏറ്റു വാങ്ങി സീതാംഗോളിയില്‍ സമാപിച്ചു.[www.malabarflash.com]

മുഹിമ്മാത്ത നഗര്‍, എ കെ ജി നഗര്‍, മുഗുറോഡ്, മുഗാരിക്കണ്ടം, തുടങ്ങിയ സ്ഥലങ്ങളില്‍ നാട്ടുകാര്‍ ഒരുക്കിയ ഊഷ്മള സ്വീകരണം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കമ്മിറ്റി ഭാരവാഹികള്‍ക്കും ആനന്ദമേകി. കട്ടത്തടുക്കയില്‍ നിന്നും സീതാംഗോളി വരെ നൂറ് കണക്കിന് വിശ്വാസികള്‍ റാലിയെ വീക്ഷിക്കാനും അനുമോദിക്കാനും എത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ദഫ്, സ്‌കൗട്ട്, ഡിസ്‌പ്ലേ, തുടങ്ങിയ പരേഡുകള്‍ ഏറെ കൗതുകത്തോടെയാണ് അവര്‍ വീക്ഷിച്ചത്.

മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തിന് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി. സീതാംഗോളിയില്‍ നടന്ന സമാപന പരിപാടി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. 

സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഹ്മദി കബീര്‍ ജമലുല്ലെലി തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം തങ്ങള്‍ ചൂരി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, മൂസ സഖാഫി കളത്തൂര്‍,ഹാജി അമിര്‍ അലി ചൂരി, ബഷീര്‍ പുളിക്കൂര്‍,കുഞ്ഞുമുഹമ്മദ് അഹ്‌സനി പച്ചേരി, മുസ്ഥഫ സഖാഫി പട്ടാമ്പി, ഫത്താഹ് സഅദി, സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.